തിരുവനന്തപുരം: കേരളത്തിലെ ലോക്ഡൗണ്‍ അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോഴും പരിശോധന കര്‍ശനമാക്കി പൊലീസ്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ച് റോഡിലിറങ്ങുന്നവര്‍ നിരവധിയാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ എറണാകുളം ജില്ലിയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, പള്ളൂരിത്തി, പിറവം മേഖലകളില്‍ ഇളവുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. അതേസമയം, പെരുന്നാള്‍ ദിനത്തില്‍ അഞ്ച് പേര് വീതമുള്ള സംഘത്തിന് ഭക്ഷണ വിതരണം ചെയ്യാന്‍ കൊച്ചി സിറ്റി പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. പെരുന്നാള്‍ പ്രമാണിച്ച് മാംസ വില്‍പ്പനശാലകള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചു.















