ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ചെന്നിത്തലയെ പ്രതിപക്ഷ സ്ഥാനത്ത് നിന്നും മാറ്റാന്‍ സാധ്യത. കേരള രാഷ്ട്രീയത്തല്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തന പരിചയം ചെന്നിത്തലയ്ക്കുണ്ട്. കൂടാതെ ദേശീയ നേതാക്കളുമായും ചെന്നിത്തലയ്ക്ക് അടുത്ത ബന്ധമാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനുമുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ പാര്‍ട്ടി തലപ്പത്ത് മാറ്റം വരുത്താന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നത്. അതേസമയം, ചെന്നിത്തല മാറിയാല്‍ സ്വാഭാവികമായും കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയും മാറേണ്ടി വരും.
പിന്നീടുള്ള ചോദ്യം,അടുത്ത പ്രതിപക്ഷ നേതാവ് ആരാണെന്നാണ് ?. ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയാല്‍ സ്വാഭാവികമായും പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കൂടുതല്‍ വിഡി സതീശനാണ്.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. കെ.മുരളീധരനും ഈ പദവിയിലേക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഷാഫി പറമ്പില്‍ എന്നിവരുെ ട പേരുകളും പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആലോചന നിലവില്‍ ഇല്ലെന്നാണ് ചെന്നിത്തല ക്യാംപ് വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തല തുടരണമെന്നാണ് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ആഗ്രഹിക്കുന്നതെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.















