ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 160,363,284 പിന്നിട്ടു. മരണസംഖ്യ മുപ്പത്തിമൂന്ന് ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്ന് ലക്ഷം പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.96 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4205 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 3,55,338 പേര് രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 2,33,40,938 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2,54,197 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 17,52,35,991 പേര്‍ക്ക് വാക്സിന് നല്കി. രാജ്യത്തു 37,04,099 പേര് ഇനി ചികിത്സയിലുണ്ട്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി അന്‍പത്തിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 4.25 ലക്ഷം പിന്നിട്ടു.















