തിരുവനന്തപുരം: ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയിൽ കഴിയുന്ന എല്ലാ സർക്കാർ ജീവനക്കാരെയും കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും.
ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ കഴിയുന്ന അധ്യാപകരുടെ പട്ടിക തയ്യാറക്കി തുടങ്ങി. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 25 ശതമാനമായി കുറച്ചതോടെ ഭൂരിഭാഗം പേരും വർക്ക് ഫ്രം ഹോമാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആളുകളെ വേണ്ടത്ര ലഭിക്കാത്തതാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കാൻ കാരണം. ഇവർക്ക് അതാത് ജില്ലാ കളക്ടറുടെ കീഴിലായിരിക്കും കോവിഡ് ഡ്യൂട്ടി.















