ന്യൂഡല്‍ഹി: പെട്രോളിയം ഉല്പന്നങ്ങളെ ജിഎസിടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തെ പിന്തുണച്ച് മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് കെവി സുബ്രഹ്മണ്യന്.
‘പെട്രോളിയം ഉല്പന്നങ്ങള് ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള തീരുമാനം നല്ല നീക്കമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് താരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്’ ഫിക്കി എഫ്എല്‍ഒ അംഗങ്ങളുമായി നടന്ന സംവാദത്തിനിടെ സുബ്രഹ്മണ്യന് പറഞ്ഞു.
പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ധനവില തുടർച്ചയായി ഉയരുന്നത് സാധാരണക്കാരെ ബാധിക്കുകയും നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വിലവർധന ഒരു രാഷ്ട്രീയ പ്രശ്നമായി മാറുകയും ചെയ്തിട്ടുണ്ട്.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കുന്നതോടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് വലിയ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്.