ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിടക്കപ്പെട്ട ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയാകും. രാവിലെ 10:30ന് ജയില്‍ മോചന ഉത്തരവ് കോവിഡ് ചികിത്സയിൽ കഴിയുന്ന ശശികലയ്ക്ക് ജയിൽ അധികൃതർ ആശുപത്രിയിലെത്തി കൈമാറും. കോവിഡ് മുക്തയായ ശേഷം അടുത്താഴ്ചയോടെ ചെന്നൈയിലേക്ക് മടങ്ങാനാണ് പദ്ധതി.
ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ തീരുമാനം. ബെംഗ്ലൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും.
ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീര്‍സെല്‍വം പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വാദം. എന്നാല്‍ വോട്ടുഭിന്നത തടയാന്‍ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചര്‍ച്ചകള്‍ക്കായി ജെ പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും.