മസ്‌കത്ത്: ഒമാനില്‍ പുതുതായി 256 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 119,442 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1326 ആയി.
ഇതുവരെ 110,050 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 92 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം, 10പേര്‍ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലാണ്.
















