തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകള്‍ പരിശോധിച്ചു. റുട്ടീന്‍ സാന്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,54,365 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9246 സാന്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സന്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,47,640 സാന്പിളുകള്‍ ശേഖരിച്ചതില്‍ 2338 പേരുടെ ഫലം വരാനുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,169 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,46,811 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്ൈറനിലും 13,358 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1859 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.















