തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 99പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഒരു തടവുകാരനെ കോവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. ഒന്നരവര്‍ഷമായി ജയിലില്‍ കഴിയുന്ന വ്യക്തിയാണ്. ഇയാള്‍ അടുത്ത കാലത്ത് ഇയാള്‍ പുറത്തുപോയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
ജയിലില്‍ 59 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പല ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുത്തവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടെ ജയിലിലെ എല്ലാ തടവുകാരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവിടെ വിചാരണ തടവുകാരും ശിക്ഷ അനുഭവിക്കുന്നവരുമുണ്ട്. ജയിലിലിലെ ഓഡിറ്റോറിയം നിരീക്ഷണകേന്ദ്രമാക്കിയിട്ടുണ്ട്. തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കടുത്ത ആശങ്ക ഉയര്‍ത്തുകയാണ്.
ഇപ്പോള്‍ത്തന്നെ തലസ്ഥാന ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോകൊവിഡ് രോഗികളുളളത്. ഇന്നലെ 297 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 279 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 11 കേസുകളും തലസ്ഥാനത്തുണ്ട്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയില്‍ 66പേര്‍ക്കും പോസിറ്റീവായി.















