ആവശ്യമായ ചേരുവകൾ
ബീഫ് – 1/2 കിലോ
പച്ചരി – 300 ഗ്രാം
ചെറിയുള്ളി – 10 എണ്ണം
തേങ്ങ – 1 മുറി (ചിരവിയത്)
ജീരകം – 1/4 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
സവാള – 2 എണ്ണം (ചെറുതായരിഞ്ഞത്)
പച്ചമുളക് – 4 എണ്ണം (കീറിയത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂണ്‍
തക്കാളി – 1 എണ്ണം (ചെറുതായരിഞ്ഞത്)
മുളകുപൊടി – 2 സ്പൂണ്‍
മല്ലിപ്പൊടി – 2 സ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 സ്പൂണ്‍
കുരുമുളക് പൊടി – 1/2 സ്പൂണ്‍
കറിവേപ്പില – 1 തണ്ട്
എണ്ണ – പാകത്തിന്
തയാറാക്കുന്ന വിധം
പച്ചരി കുതിര്‍ത്ത് പൊടിച്ചെടുക്കുക. ചെറിയുള്ളി, തേങ്ങ, ജീരകം ഇവ പാകത്തിന് ഉപ്പു ചേര്‍ത്ത് നന്നായരച്ച് അതിലേക്ക് അരിപ്പൊടി ചേര്‍ത്ത് നന്നായി കുഴക്കുക. ഇതിലേക്ക് ഇത്തിരി എണ്ണ ചേര്‍ത്ത് മാവ് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകള്‍ ഇഡലിത്തട്ടില്‍ വെച്ച് ആവിയില്‍ വേവിക്കുക. ബീഫ് നന്നായി കഴുകി കുറച്ച് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക.
സവാള നന്നായി വഴറ്റുക, ഇതിലേക്ക് പച്ചമുളക് ചേര്‍ക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. തക്കാളി ചേര്‍ക്കുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുറച്ച് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായിളക്കുക. ഇതിലേക്ക് വെന്ത ബീഫ് ചേര്‍ക്കുക. കുരുമുളക് പൊടി ഇടുക. വെന്ത പിടിയും ചേര്‍ത്ത് വേപ്പിലയും ഇട്ട് അടച്ചുവെച്ച് ഗ്രേവി പിടിയില്‍ പിടിക്കുന്നതു വരെ വേവിക്കുക.