ആവശ്യമായ ചേരുവകള്‍
ആട്ടിറച്ചി -അര കി.ഗ്രാം
പച്ചമുളക് നടുകീറിയത് -5-6 എണ്ണം
ഇഞ്ചി പൊടിയായരിഞ്ഞത് -ഒരു ടേ. സ്പൂണ്‍
തക്കാളി -വലുത് രണ്ടെണ്ണം നീളത്തിലരിഞ്ഞത്
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളക്പൊടി -ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി -ഒരു ടേ. സ്പൂണ്‍
ഉരുളക്കിഴങ്ങ് -വലുതായി മുറിച്ചത് അര കി.ഗ്രാം
തേങ്ങ ചിരകിയത് -ഒന്നര കപ്പ്
വെളുത്തുള്ളി -5-6 അല്ലി
ചുവന്നുള്ളി -4-5 ചുള
കറിവേപ്പില -7-8 ഇല
കുരുമുളക് -ഒരു ടീസ്പൂണ്‍
പട്ട -ഒരിഞ്ചുകഷണം
ഗ്രാമ്പൂ -4-5 എണ്ണം
ഏലക്കായ -3 എണ്ണം
പെരുഞ്ചീരകം -മുക്കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
ചുവന്നുള്ളി -നീളത്തിലരിഞ്ഞത് കാല് കപ്പ്
തേങ്ങാക്കൊത്ത് -ഒന്നര ടേ. സ്പൂണ്‍
കറിവേപ്പില -7-8 ഇല
തയ്യാറാക്കുന്ന വിധം
ആട്ടിറച്ചി ഇടത്തരം കഷണങ്ങളാക്കി 2 മുതല്‍ 7 വരെ യോജിപ്പിച്ച് വേവിക്കണം. പകുതി വെന്തുകഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിക്കാം. കുറച്ച് വെളിച്ചെണ്ണയില്‍ 9 മുതല്‍ 10 വരെ ചുവക്കെ വറുത്തുകോരി മയത്തില്‍ അരച്ചെടുത്ത് കുറച്ചു ചൂടുവെള്ളത്തില്‍ കലക്കി കറിയില്‍ ഒഴിച്ചു കൊടുക്കണം. ഉപ്പുചേര്‍ക്കാം.
എല്ലാം ചേര്‍ന്ന് കുറുകിത്തുടങ്ങുമ്പോള്‍ കറി ഇറക്കിവെക്കാം. കുറച്ച് വെളിച്ചെണ്ണയില്‍ 20 മുതല്‍ 22 വരെ താളിച്ച് കറിയില്‍ ചേര്‍ക്കാം.