ആവശ്യമായ ചേരുവകള്‍
മുള്ള് മാറ്റിയ മീന്‍ -500 ഗ്രാം (ഒരു സെ.മീ. കനത്തിലുള്ള വിരല്‍ പോലുള്ള കഷണം)
റൊട്ടിപ്പൊടി -50 ഗ്രാം
മൈദ -ഒരു ടേബ്ള്‍ സ്പൂണ്‍
മാരിനേഡിന്
ഉപ്പ് -ഒരു ടീ.സ്പൂണ്‍
ചാട്ട്മസാല -ഒരു ടീ. സ്പൂണ്‍
ഗരംമസാല പൊടി -അര ടീ.സ്പൂണ്‍
മുളകുപൊടി -അര ടീ.സ്പൂണ്‍
നാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍
എണ്ണ -വറുക്കാന്‍.
തയാറാക്കുന്ന വിധം
മാരിനേഡിനുള്ള ചേരുവകള്‍ (എണ്ണ ഒഴികെ) യോജിപ്പിക്കുക. ഇത് മീന്‍ കഷണങ്ങളില്‍ പുരട്ടിപ്പിടിപ്പിക്കുക. മുട്ട പൊട്ടിച്ചതില്‍ മീന്‍ കഷണങ്ങള്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഇട്ടുരുട്ടി പിടിപ്പിച്ച് എണ്ണയിലിട്ട് വറുത്ത് കോരുക.
















