ആവശ്യമായ ചേരുവകള്‍
പനീര്‍ കഷണങ്ങള്‍ -രണ്ട് കപ്പ്
മുട്ട – ആറെണ്ണം പുഴുങ്ങിയത് (രണ്ടായി മുറിച്ചത്)
മുളക്പൊടി – ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍
പുതിനയില -കുറച്ച് അലങ്കരിക്കാന്‍
എണ്ണ -രണ്ട് ടേ.സ്പൂണ്‍
ഉപ്പ് -പാകത്തിന്
1. വറുത്ത സവാള – അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
2. ചുരണ്ടിയ തേങ്ങ – അര കപ്പ്
പെരിഞ്ചീരകം – ഒരു ടീസ്പൂണ്‍
കശകശ -ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് – അഞ്ചെണ്ണം
കടല -ഒരു കപ്പ്
തയാറാക്കുന്ന വിധം
കടല വേവിക്കുക. മുട്ട പുഴുങ്ങുക. വറുത്ത സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് അരക്കുക. ലിസ്റ്റ് രണ്ടിലെ എല്ലാം അരക്കുക. എണ്ണ ചൂടാക്കി ലിസ്റ്റ് രണ്ടിലെ അരച്ചത് വഴറ്റുക. സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തിളക്കുക. മുട്ടയും കടലയും ചേര്‍ക്കുക. പനീര്‍ ചേര്‍ക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങുക.
















