ആവശ്യമായ ചേരുവകള്‍
ബസുമതിയരി -രണ്ട് കപ്പ്
സവാള -ഒന്നര എണ്ണം
ഉരുളക്കിഴങ്ങ് -അഞ്ചെണ്ണം
ഇഞ്ചി -ഒന്നര ഇഞ്ച് നീളത്തില്‍ ഗ്രേറ്റ് ചെയ്തത്
ജീരകം -ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി – രണ്ട് ടീസ്പൂണ്‍
ഗരം മസാലപ്പൊടി – രണ്ട് ടീസ്പൂണ്‍
പച്ചമുളക് -മൂന്നെണ്ണം
ഉപ്പ് -പാകത്തിന്
നാരങ്ങാനീര് -ഒന്നര നാരങ്ങയുടെ
കറിവേപ്പില -ഒരു തണ്ട്
പുതിനയില -ഒരുപിടി
തയാറാക്കുന്ന വിധം
അരി പാകത്തിന് വേവിച്ചെടുത്തുവെക്കുക. വെള്ളമയം മാറ്റിവെക്കുക. എണ്ണ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച് ചൂടാക്കി ജീരകം ഇട്ട് വറുക്കുക. പൊട്ടുമ്പോള്‍ സവാള, ഒരു പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. കറിവേപ്പില ചേര്‍ക്കുക.
പൊടിയായരിഞ്ഞ ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇളക്കി വേവിക്കുക. ഇനി ചോറ്, ഉപ്പ്, നാരങ്ങാനീര്, ഗരംമസാലപ്പൊടി എന്നിവ ചേര്‍ക്കാം. അവസാനം പുതിനയിലയും രണ്ട് പച്ചമുളക് പിളര്‍ന്നതും ഇട്ടലങ്കരിച്ച് വിളമ്പാം. ഒപ്പം, പനീര്‍ കുറുമയും വിളമ്പാം.
















