ആവശ്യമായ ചേരുവകൾ
ബേബി പൊട്ടറ്റോ -500ഗ്രാം
ഉപ്പ് -പാകത്തിന്
കശ്മീരി ചുവന്ന മുളകുപൊടി -3 ടീസ്പൂണ്‍(ഇത് 2 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തുക)
ഇഞ്ചി പൊടി-5 ടേബിള്‍സ്പൂണ്‍
പെരുംജീരകം പൊടി -1 ടേബിള്‍സ്പൂണ്‍
കരിജീരകം -ഒരു നുള്ള്
കറുവപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ- 3 എണ്ണം
ഏലയ്ക്ക-2 എണ്ണം
കുരുമുളക്-ആവശ്യത്തിന്
കട്ടിയുള്ള തൈര്- കാല്‍ കപ്പ്
വെള്ളം-5 കപ്പ്
കടുക് എണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കിയെടുക്കുക.ശേഷം ഒരു പാനില്‍ ഏകദേശം മൂന്നര കപ്പ് വെള്ളം ഒഴിച്ച് അതില്‍ കഴുകി വെച്ച ഉരുളക്കിഴങ്ങ് ഇട്ട് ഇടത്തരം തീയില്‍ തിളപ്പിയ്ക്കണം. ഏകദേശം വെന്തുവരുമ്പോള്‍ ഉരുളക്കിഴങ്ങ് വെള്ളം മാറ്റിതണുക്കാന്‍ വെയ്ക്കണം. ശേഷം ഉരുളക്കിഴങ്ങിന്റെ തൊലി കളയണം.ഒരു ടൂത്ത്പിക്ക് അല്ലെങ്കില്‍ ഫോര്‍ക്ക് ഉപയോഗിച്ച് ഉരുളക്കിഴങ്ങില്‍ ദ്വാരങ്ങള്‍ കുത്തണം. ഉരുളക്കിഴങ്ങ് വലുതാണെങ്കില്‍, അവയെ പകുതിയായി മുറിച്ചിട്ട് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
ശേഷം ഒരു പാനില്‍ കുറച്ച് കടുകെണ്ണ എടുത്ത് ചൂടാക്കുക. ഇതിലേയ്ക്ക് വേവിച്ച ഉരുളക്കിഴങ്ങുകള്‍ എല്ലാ വശങ്ങളില്‍ നിന്നും സ്വര്‍ണ നിറമാകുന്നതുവരെ നന്നായി വറുത്തു കോരിയെടുക്കണം. ചെറിയ തീയില്‍ ചൂടാക്കിയ കടുകെണ്ണയില്‍ ഇഞ്ചി പൗഡര്‍ ചേര്‍ക്കുക.കാശ്മീരി ചുവന്ന മുളകിന്റെ മിശ്രിതവും വെള്ളവും ശ്രദ്ധാപൂര്‍വ്വം ഇതിലേയ്ക്ക് ചേര്‍ക്കണം.ശ്രദ്ധാപൂര്‍വ്വം ഇതിലേയ്ക്ക് നന്നായി അടിച്ചെടുത്ത തൈര് ചേര്‍ക്കുക. ഈ ഗ്രേവി തുടര്‍ച്ചായി ഇളക്കിക്കൊണ്ടിരിക്കണം.
അടുത്തതായി, നന്നായി മിക്സ് ചെയ്ത ഗ്രേവിയിലേക്ക് പെരുംജീരകം പൊടി ചേര്‍ത്തുകൊടുക്കാം.പാനിലേക്ക് മസാലകള്‍ മറ്റു ചേര്‍ത്തുകൊടുത്ത് നന്നായി ഇളക്കുക, ഇതിലേയ്ക്ക് വറുത്ത ഉരുളക്കിഴങ്ങ് ചേര്‍ക്കണം.പാകത്തിന് ഉപ്പ് ചേര്‍ത്തും നന്നായി മിക്‌സ് ചെയ്യാം. ഒരു കട്ടിയുള്ള ലിഡ് ഉപയോഗിച്ച് പാന്‍ നന്നായി മൂടി വെയ്ക്കുകയ ഏകദേശം 8 മുതല്‍ 10 മിനിറ്റ് വരെ കുറഞ്ഞതും ഇടത്തരവുമായ തീയില്‍ പാകം ചെയ്യാന്‍ ശ്രദ്ധിക്കണം. ഗ്രേവി കട്ടിയാകുമ്പോള്‍ തീ അണയ്ക്കാം. രുചിയേറും കാശ്മീരി ദം ആലു റെഡി.
















