ആവശ്യമായ ചേരുവകൾ
1.പനീര്‍ -200 ഗ്രാം
2.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
3.ജീരകം -ഒരു നുള്ള്
4.പച്ചമുളക് -2
5.സവാള – 1
6.മഞ്ഞള്‍പ്പൊടി -കാല്‍ ടി സ്പൂണ്‍
7.ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍
8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍
9.തക്കാളി- 1
10.എണ്ണ -2 ടേബിള്‍സ്പൂണ്‍
11.ഉപ്പ് -ആവശ്യത്തിന്
12.മല്ലിയില – ഒരു പിടി
തയ്യാറാക്കുന്ന വിധം
ആദ്യം പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കണം . ശേഷം സാവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു വെയ്ക്കണം. തുടര്‍ന്ന് ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക.
സവാള നന്നായി ബ്രൗണ്‍ നിറമായി വരുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റിയെടുക്കണം. ഇതില്‍ മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്തുകൊടുക്കണം, കൂടെ കുറച്ചു വെള്ളം ചേര്‍ക്കുക. ശേഷം ഗ്രേറ്റ് ചെയ്തു എടുത്ത പനീര്‍ ചേര്‍ക്കണം. ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി അഞ്ചു മിനിറ്റ് അടച്ചു വേവിക്കണം. ശേഷം അടപ്പ് മാറ്റി നന്നായി വീണ്ടും ഇളക്കി വെള്ളത്തിന്റെ അംശം മാറ്റണം. തീ അണച്ച് മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കണം.
















