ആവശ്യമായ ചേരുവകൾ
ബീഫ് ഫ്രൈ
ബീഫ് – 1 കിലോ ഗ്രാം
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
ഇറച്ചി മസാല – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീ സ്പൂണ്‍
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – അഞ്ച് അല്ലി
ചെറിയുള്ളി – 8 എണ്ണം
കറിവേപ്പില – 3 തണ്ട്
തേങ്ങാക്കൊത്ത് – 1/4 കപ്പ്
കടുക് – 1/2 ടീസ്പൂണ്‍
നെയ്യ് – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയില്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ നന്നായി വേവിക്കുക. ഒരു വിസില്‍ കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിന് ശേഷം തീ അണയ്ക്കുക. അടപ്പ് തുറന്ന് വെള്ളം മുഴുവനായും വറ്റുന്നതുവരെ ചൂടാക്കുക.
പാനില്‍ നെയ്യ് ചൂടാക്കി, കടുകിട്ട് പൊട്ടുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ത്ത് മൂന്ന് മിനിറ്റ് ഇളക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ക്കുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഇറച്ചി മസാല ചേര്‍ക്കുക. ശേഷം ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് നന്നായി ഇളക്കി വരട്ടിയെടുക്കുക. കുരുമുളകുപൊടി കൂടി ചേര്‍ക്കാം.
പഴംപൊരി തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം നീളത്തില്‍ മുറിക്കുക. ഒരു ബൗളില്‍ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക. പഴക്കഷണങ്ങള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ മുക്കി ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
















