ആവശ്യമായ ചേരുവകൾ
മത്തി – അഞ്ചെണ്ണം
കുരുമുളകുപൊടി – രണ്ട് ടീസ്പൂണ്‍
മുളക് പൊടി -ഒരു ടീസ്പൂൺ
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മത്തിയില്‍ മറ്റുള്ള ചേരുവകള്‍ മുഴുവൻ പുരട്ടിവെക്കുക. അല്പം കഴിഞ്ഞ് എണ്ണയില്‍ വറുക്കുകയോ ഗ്രില്‍ ചെയ്യുകയോ ആവാം. ചൂടോടെ ചോറിനൊപ്പം ഇത് കഴിക്കാം.
















