ആവശ്യമായ ചേരുവകൾ
മൈദ : 3 കപ്പ്
ഉപ്പ് : 2 ടീസ്പൂണ്‍
പഞ്ചസാര : ഒരു ടീസ്പൂണ്‍
ചൂടുപാല്‍ : ഒരു കപ്പ്
എണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ പഞ്ചസാരയും ഉപ്പും 2 ടീസ്പൂണ്‍ എണ്ണയും ചെറുചൂടുള്ള പാലും എടുക്കുക. ഇതിലേക്ക് മൈദ ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് 10 മിനിറ്റ് ഇളക്കി കുഴച്ചെടുക്കാം. ശേഷം ഒരു ടീസ്പൂണ്‍ എണ്ണ പുരട്ടി നനഞ്ഞ തുണി കൊണ്ട് മൂടി 4 മുതല്‍ 6 മണിക്കൂര്‍ മാറ്റിവയ്ക്കുക.
മാവ് ചെറിയ ഉരുളകളാക്കി 10 മിനിറ്റ് മാറ്റിവെക്കാം. ഈ ഉരുളകള്‍ മൈദ വിതറി നേര്‍മയില്‍ പരത്തുക. ഇനി നേര്‍ത്ത നൂലുകള്‍ പോലെ മുറിച്ച് ഒന്നുകൂടി പരത്തി നീട്ടുക. ഇത് റോള്‍ ചെയ്ത് എണ്ണ പുരട്ടി 30 മിനിറ്റ് മുതല്‍ ഒരുമണിക്കൂര്‍ വരെ വയ്ക്കുക. പൊറോട്ട വളരെ നേര്‍മയില്‍ പരത്തി ഇരുവശങ്ങളും തിരിച്ചും മറിച്ചുമിട്ട് ഗോള്‍ഡന്‍ നിറമാകുന്നതുവരെ ചുടാം. എണ്ണ പുരപുരട്ടാന്‍ മറക്കേണ്ട.
















