ആവശ്യമായ ചേരുവകൾ
1. ചീര (ചെറുതായി അരിഞ്ഞത്) – ഒരു കപ്പ്
പച്ചമുളക് – 2 എണ്ണം
2. തേങ്ങ – കാൽ കപ്പ്
ജീരകം – കാൽ ടീ സ്പൂൺ
കടുക് – കാൽ ടീ സ്പൂൺ
3. തൈര് – മുക്കാൽ കപ്പ്
4. ഉലുവപ്പൊടി – ഒരു നുള്ള്
5. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ കടുക് വറുത്തതിനു ശേഷം ഒന്നാമത്തെ ചേരുവകൾ വഴറ്റുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ അരച്ചത് ചേർത്ത് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോൾ തൈരും, ഉപ്പും, ഉലുവാപ്പൊടിയും ചേർക്കുക.
















