ആവശ്യമായ ചേരുവകൾ
കടലമാവ് – 200 ഗ്രാം
ഇഞ്ചി വെളുത്തുള്ളി നന്നായി ചതച്ചെടുത്തത് – ഒരു ടേബിൾസ്പൂൺ
തരുതരുപ്പായി പൊടിച്ച വറ്റൽ മുളക് -ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കായപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
ബേക്കിംഗ് സോഡ – ഒരു നുള്ള്
വറുക്കാൻ എണ്ണ
തയ്യാറാക്കുന്ന വിധം
കടലമാവിൽ ബേക്കിംഗ് സോഡ ഒഴികെ മറ്റെല്ലാ ചേരുവകളും ചേർത്തിളക്കുക. അതിലേക്ക് കുറേശ്ശെ വെള്ളം ചേർത്തിളക്കുക. ഒട്ടും മാവ് അയഞ്ഞു പോകരുത്. ബേക്കിംഗ് സോഡയും ചേർക്കുക എന്നിട്ട് 5 മിനിറ്റ് അടച്ച് വയ്ക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് ഓരോ സ്പൂൺ വീതം മാവ് ഒഴിച്ച് ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക. ചൂടോടെ റ്റുമാറ്റോ സോസ്, ചട്നി എന്നിവ കൂട്ടി കഴിയ്ക്കാം. ഇത് തൈര് വടയും ആക്കാം. തൈര് കട്ടയില്ലാതെ കലക്കി വടയും ഉപ്പും ചേർത്ത് ഇളക്കുക അതിലേക്ക് കടുക് ജീരകം കറിവേപ്പില എന്നിവ വറുത്ത് ഇടുക.
















