ആവശ്യമായ ചേരുവകൾ
പച്ചമുളക് – 5 എണ്ണം
വെളിച്ചെണ്ണ – 3 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മല്ലി പൊടി – അര ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പെരുംജീരകം പൊടി – ഒരു നുള്ള്
നാരങ്ങ നീര് – അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചമുളക് രണ്ടായി നീളത്തിൽ മുറിച്ച് മാറ്റിവയ്ക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് പച്ചമുളക് ഇടുക. ശേഷം അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല, പെരുംജീരകം പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം നാരങ്ങ നീര് ഇതിന് മുകളിൽ ഒഴിക്കുക. ’ഗ്രീൻ ചില്ലി ഫ്രെെ’ തയ്യാറായി.
















