പൂണ്ട് എന്നാൽ തമിഴ്നാട്ടിൽ വെളുത്തുള്ളിയാണ്. വെളുത്തുള്ളിയും കുരുമുളകും ചതച്ച് പുളി പിഴിഞ്ഞുള്ള സാധാ രസമാണിത്. പുളിക്കൊപ്പമുള്ള എരിവാണ് ഇതിന്‍റെ പ്രത്യേകത.
ആവശ്യമായ ചേരുവകൾ
പുളി -ഒരു നാരങ്ങയോളം വലിപ്പത്തിൽ
കുരുമുളക് – 1 ടേബ്ൾ സ്പൂൺ
ജീരകം – 1 ടേബ്ൾ സ്പൂൺ
തുവര പരിപ്പ് – 1 ടേബ്ൾ സ്പൂൺ
വെളുത്തുള്ളി – അഞ്ചാറ് അല്ലി
തക്കാളി – 1 (സാമാന്യം വലിപ്പമുള്ളത്)
ജീരകം – അര ടേബ്ൾ സ്പൂൺ
കറിവേപ്പില – രണ്ട് തണ്ട്
നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു നാരങ്ങ വലിപ്പത്തിൽ പുളി ചൂടുവെള്ളം ഒഴിച്ച് കുതിർത്ത് പിഴിഞ്ഞെടുത്ത് മാറ്റിവെക്കുക. തുടർന്ന് ഒരു ടേബ്ൾ സ്പൂൺ വീതം കുരുമുളകും, ജീരകവും, തുവര പരിപ്പും, ഒരു വെളുത്തുള്ളി അല്ലിയും ചേർത്ത് ചതച്ചതും മാറ്റിവെക്കുക.
ശേഷം പിഴിഞ്ഞെടുത്ത പുളിയിലേക്ക് ഒരു തക്കാളി നന്നായി കൈകൊണ്ട് കശക്കിയെടുത്തതും അഞ്ചാറ് അല്ലി വെളുത്തുള്ളി ചതച്ചതും രസം പൊടിയും ചേർത്ത് ചെറിയ ചൂടിൽ തിളപ്പിക്കുക. പത വന്ന് പൊങ്ങിയ ശേഷം തീയണക്കുക.
തുടർന്ന് നെയ്യ് ചൂടാക്കി നേരത്തെ ചതച്ചുവെച്ച ചേരുവയും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്തെടുത്താൽ അടിപൊളി പൂണ്ടുരസമായി. ഇതിൽ തക്കാളി ഉൾപ്പെടെ ചില ചേരുവകൾ കൂടി ചേർത്താൽ കേരള രീതിയിലും തയ്യാറാക്കാം.
(പ്രത്യേകിച്ച് പനി, തൊണ്ടവേദന എന്നീ അസുഖമുള്ളവർ ദിവസം രണ്ട് തവണയെങ്കിലും പൂണ്ടുരസം കുടിക്കുന്നത് ആശ്വാസമേകും)
















