ആവിശ്യമായ ചേരുവകൾ
ഉഴുന്ന് – അര കപ്പ്
ഉലുവ – കാൽ ടീസ്പൂൺ
അവിൽ – അര കപ്പ്
അരിപൊടി – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കിയതിനു ശേഷം ഉഴുന്ന്, ഉലുവ, അവിൽ എന്നിവ നല്ലതുപോലെ വറുത്തെടുക്കാം. ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്കു മാറ്റി നന്നായി പൊടിച്ചെടുക്കാം. ഇനി ഒരു അരിപ്പയിലേക്കിട്ടു അരിച്ചെടുക്കണം. തരികൾ മാറ്റിയതിനു ശേഷം അരിപൊടിയും ഉപ്പും കൂടി ഇതിനൊപ്പം മിക്സ് ചെയ്യാവുന്നതാണ്.
ഇഡ്‌ഡലി പ്രീ മിക്സ് തയാറായി കഴിഞ്ഞു. ഇഡ്‌ഡലി തയാറാക്കാനായി ഈ പൊടിയിലേക്കു പാകത്തിന് വെള്ളമൊഴിച്ചു നന്നായി കലക്കി പതിനൊന്നു മുതൽ പതിമൂന്നു മണിക്കൂർ വരെ പുളിച്ച് പൊങ്ങുന്നതിനായി മാറ്റിവയ്ക്കാം. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കാൻ മറക്കരുത്. ഇനി രാവിലെ ഇഡ്‌ഡലി തയാറാക്കിക്കോളൂ.
















