ആവശ്യമായ ചേരുവകൾ
പാൽ – 2 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 1/2 കപ്പ്
കുങ്കുമപ്പൂവ് – ഒരു നുള്ള്
പിസ്ത – 1 ടേബിൾസ്പൂൺ (അരിഞ്ഞത് )
ബദാം – 1 ടേബിൾസ്പൂൺ (അരിഞ്ഞത്)
ഏലയ്ക്കാ പൊടിച്ചത് – 1 നുള്ള്
തയാറാക്കുന്ന വിധം
പാൽ, കണ്ടൻസ്ഡ് മിൽക്ക്, കുങ്കുമപ്പൂവ്, പിസ്ത അരിഞ്ഞത്, ബദാം, ഏലയ്ക്കാ പൊടിച്ചത് ഇത്രയും സാധനങ്ങൾ തിളപ്പിച്ചു കുറുകി പകുതി അളവിൽ ആക്കി മാറ്റി വയ്ക്കുക. കാൽ കപ്പ് പഞ്ചസാരയിൽ അര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് പഞ്ചസാര ലായനി ഉണ്ടാക്കി മാറ്റിവയ്ക്കുക. പത്ത് കഷ്ണം ബ്രഡ്, വക്കുകൾ മുറിച്ച് ത്രികോണാകൃതിയിൽ മുറിച്ച് നെയ്യിൽ വറുത്തു കോരുക. വറുത്ത ബ്രെഡ് കഷണങ്ങൾ പഞ്ചസാര ലായനിയിൽ മുക്കി അതിനുശേഷം മിശ്രിതം ഒഴിച്ച് പിസ്ത അരിഞ്ഞതും ബദാമും വിതറി വിളമ്പാം.
















