ആവശ്യമായ ചേരുവകൾ
കാരറ്റ് – 500 ഗ്രാം
ബട്ടര്‍ – 50 ഗ്രാം
തൈം – 3-4 തണ്ട്
ചിക്കൻ മസാല പൊടി 1 ടീസ്പൂൺ
തേൻ 10 ഗ്രാം അല്ലെങ്കിൽ ബ്രൗൺഷുഗർ 25 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം കാരറ്റ് ചെറുതായി ചെരിച്ചോ അല്ലെങ്കില്‍ വട്ടത്തിലോ അരിയുക. ഒരു പാന്‍ അടുപ്പത്ത് വച്ച്, ഇതിലേക്ക് കാരറ്റ് ഇടുക. ഇതിനു മുകളിലേക്ക് വെള്ളമോ ചിക്കന്‍ വേവിച്ച ശേഷം ബാക്കി വരുന്ന വെള്ളമോ ഒഴിക്കുക. മുകളില്‍ ബട്ടര്‍ വയ്ക്കുക. ചിക്കന്‍ മസാല പൊടി ചേര്‍ക്കുക. വെള്ളം വറ്റുന്നത് വരെ വേവിക്കുക.
ഇതിലേക്ക് വീണ്ടും വെള്ളം ഒഴിക്കുക. തേൻ അല്ലെങ്കിൽ ബ്രൗൺഷുഗർ, തൈം എന്നിവ കൂടി ചേര്‍ത്ത് മൂടി വയ്ക്കുക. വെന്ത ശേഷം, കാരറ്റിന് മുകളിലേക്ക് ഒരു കഷ്ണം ബട്ടര്‍ കൂടി ചേര്‍ക്കുക. ഇത് കാരറ്റിന് നല്ല തിളക്കവും രുചിയും നല്‍കും. ചിക്കന്‍ റോസ്റ്റ്, മീന്‍ റോസ്റ്റ് തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം സൈഡ് ഡിഷായി ഈ രുചികരമായ കാരറ്റ് ഫ്രൈ വിളമ്പാവുന്നതാണ്.
















