ആവശ്യമായ ചേരുവകൾ
വലിയ ഉള്ളി -2 എണ്ണം
പച്ചമുളക് -4,5 എണ്ണം
വാളൻ പുളി – ഒരു നാരങ്ങാ വലുപ്പത്തിൽ
വെളിച്ചെണ്ണ – 1 ടേബ്ൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉള്ളി ചെറുതായി നുറുക്കി എടുക്കുക. ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് ചെറുതായി നുറുക്കിയ പച്ചമുളകും പുളി ഒരു ടേബിൾ സ്പൂൺ ചൂട് വെള്ളത്തിൽ ഇട്ടു വെച്ച് നന്നായി പിഴിഞ്ഞെടുത്ത പുളി വെള്ളവും ആവശ്യത്തിനു ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കൈ കൊണ്ടു നന്നായി തിരുമ്മി എടുത്താൽ ചോറിനും കഞ്ഞിക്കുമൊപ്പം തൊട്ടു കൂട്ടാൻ പറ്റിയ ഉള്ളിപ്പുളി റെഡി.
















