ആവശ്യമായ ചേരുവകൾ
മൈദ–100 ഗ്രാം
വനസ്പതി – ഒരു ചെറിയ സ്പൂൺ
മുട്ട–രണ്ടെണ്ണം
ചൂടുവെള്ളം– ആവശ്യത്തിന്
ഇറച്ചി വേവിച്ച് മിൻസ് ചെയ്തത്–1/4 കപ്പ്
ബീൻസ്, കാരറ്റ് കൊത്തിയരിഞ്ഞ് എണ്ണയിൽ വഴറ്റിയത്– ഒരു കപ്പ്
വെണ്ണ–1/4 കപ്പ്
തയാറാക്കുന്ന വിധം
മൈദയിൽ വനസ്പതി ചേർത്ത് ചൂടു വെള്ളത്തിൽ കുഴച്ചെടുക്കുക. മടക്കായി കണ്ണുവെച്ച പത്തിരി ചുട്ടെടുക്കുക. അതിനു ശേഷം ആ മടക്കിൽ ഇറച്ചി മിൻസ് ചെയ്തതും പച്ചക്കറികളും വെച്ച് മുട്ടയിൽ മുക്കി തവയിൽ വെണ്ണ പുരട്ടി ചുട്ടെടുക്കുക.
















