ആവശ്യമായ ചേരുവകൾ
ബ്രഡ് – 10 കഷണം
നേന്ത്രപ്പഴം – 2 എണ്ണം
കശുവണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
തേങ്ങാ ചുരണ്ടിയത് – 3/ 4 കപ്പ്
നെയ്യ് – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ഏലക്ക പൊടി – 1/ 4 ടീസ്പൂൺ
മുട്ട -1
പാൽ – 3 ടേബിൾ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
പഞ്ചസാര – 1/ 2 ടീസ്പൂൺ
ബ്രഡ് ക്രംസ് –
തയാറാക്കുന്ന വിധം
പഴം ചെറുതായി മുറിച്ചുവെക്കുക. പാൻ ചൂടാക്കി അതിലേക്ക് 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. അരിഞ്ഞുവെച്ച നേന്ത്രപ്പഴം അതിലിട്ട് ആവശ്യമായ പഞ്ചസാര ചേർത്ത് വരട്ടിയെടുക്കുക. ഇതിലേക്ക് തേങ്ങാ ചുരണ്ടിയത് ചേർക്കുക. ചെറുതായി മുറിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് വരട്ടിയെടുക്കുക. ഇതിലേക്ക് ഏലക്ക പൊടി ചേർത്ത് നന്നായി ഇളക്കി എടുത്തു മാറ്റിവെക്കുക.
ഒരു മുട്ടയും 3 ടേബിൾസ്പൂൺ പാലും ഒരു നുള്ള് ഉപ്പും അര ടീസ്പൂൺ പഞ്ചസാരയും മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. ബ്രഡ് കഷണങ്ങൾ ഓരോന്നും ചപ്പാത്തിയുടെ റോളർ വെച്ച് പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക. ഇതിലേക്ക് തയാറാക്കിയ ഫില്ലിങ് വെച്ച് മറ്റൊരു ബ്രഡ് അതിന് മുകളിൽവെക്കുക. അരികിൽ മുട്ട മിശ്രിതം തേച്ചു ഒട്ടിക്കുക.
ശേഷം മുട്ട മിശ്രിതത്തിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി എടുക്കുക. പത്ത് മിനിറ്റ് ഫ്രീസറിൽ വെച്ച ശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
















