ആവശ്യമായ ചേരുവകൾ
ഗോതമ്പ് – ഒരു കപ്പ്
ഉലുവ – രണ്ട് ടീ. സ്പൂൺ
മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
ഗരം മസാല -അര ടീ. സ്പൂൺ
മല്ലിപ്പൊടി -ഒരു ടീ. സ്പൂൺ
തേങ്ങാപ്പാൽ, ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉലുവയും ഗോതമ്പും രണ്ടു മണിക്കൂർ കുതിർത്തുവെച്ചതും ബാക്കി എല്ലാ ചേരുവകളും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക.
ശേഷം ഒരു കപ്പ് തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്ത് ചൂടോടെ സർവ് ചെയ്യാം. ആവശ്യമെങ്കിൽ നെയ്യിൽ ചെറിയ ഉള്ളി വറുത്തിട്ടും ചൂടോടെ കുടിക്കാം.
















