ആവശ്യമായ ചേരുവകൾ
1 കപ്പ് പാൽപ്പൊടി
3/4 കപ്പ് ചായപ്പൊടി
3/4 കപ്പ് പഞ്ചസാര
1- 2 ഇഞ്ച് കറുവപ്പട്ട
7 -8 പച്ച ഏലക്ക
കുങ്കുമപ്പൂവ്
പഞ്ചസാര
തയാറാക്കുന്ന വിധം
ആദ്യം തന്നെ പാല്‍പ്പൊടി ഒഴികെയുള്ള ചേരുവകള്‍ മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് പാല്‍പ്പൊടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഒരു അരിപ്പയിലേക്ക് ഈ പൊടിയിട്ട് നന്നായി അരിച്ചെടുക്കുക ഈ പൊടി ചെറിയ ഗ്ലാസ് ജാറുകളിലാക്കി സൂക്ഷിക്കാം. ആവശ്യത്തിനനുസരിച്ച് വെള്ളം തിളപ്പിച്ച്, അതിലേക്ക് ഈ പൊടി നേരിട്ട് ഇട്ടു ചായയാക്കി കുടിക്കാം.
















