ലുലു ഗ്രൂപ്പിന്റെ അമരത്തിരിക്കുന്ന യൂസഫലിക്ക് നിരവധി ആരാധകരാണ് കേരളത്തിലുള്ളത് സ്വന്തം പ്രയത്നഫലം കൊണ്ട് വലിയ വിജയം കൈവരിച്ച ഒരു ബിസിനസുകാരൻ തന്നെയാണ് യൂസഫലി അത് മാത്രമല്ല ഒരുപാട് പ്രത്യേകതകൾ അദ്ദേഹത്തിനുണ്ട് എന്ന് പറയണം അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടവയാണ് അത്തരത്തിൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു വിശേഷമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തൃശ്ശൂർ ഉള്ള ഒരു ഗ്രൂപ്പ് അദ്ദേഹത്തിന് വേണ്ടി കുറച്ച് അധികം സജ്ജീകരണങ്ങളുടെ ഒരു പഴത്തോട്ടം ഒരുക്കിയിരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്
പ്രകൃതിയുടെ ഓരോ കാര്യങ്ങൾക്കും അദ്ദേഹം അതീവ ശ്രദ്ധ നൽകുന്നുണ്ട് എന്നതാണ് ഈ ഒരു വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഗ്രൂപ്പിന്റെ അമരത്തിൽ ഇരിക്കുന്ന യൂസഫലിക്ക് വേണ്ടി ഇത്തരം ഒരു കാര്യം ചെയ്തു കൊടുക്കാൻ സാധിച്ചത് തങ്ങൾക്ക് വലിയ സന്തോഷമുണ്ട് എന്നാണ് ഇവർ പറയുന്നത് എയർപോട്ടുകളിൽ നട്ടു പിടിപ്പിക്കുന്ന ഹൈടെക് ഫ്രൂട്ട് ഫാം ആണ് ഇവർ യൂസഫലിക്ക് വേണ്ടി ചെയ്തു കൊടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിലെ ഫാം കണ്ടാൽ എല്ലാവരും അമ്പരന്നുപോകും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ പഴങ്ങളും ഇവിടെയുണ്ട്
അദ്ദേഹം ഉപയോഗിക്കാതെ കിടന്ന ഒരു 30 സെന്റ് സ്ഥലത്തിലാണ് വളരെ മനോഹരമായ രീതിയിൽ ഈ എയർപോട്ട് റൂട്ട് ഫാമുകൾ സജ്ജീകരിച്ചിരിക്കുന്നത് തൃശ്ശൂരുള്ള ഹൈഫൈടെ കേരള നേഴ്സറി ആണ് ഈ മനോഹരമായ സൃഷ്ടിയുടെ പിന്നിലുള്ളത് അതിമനോഹരമായ രീതിയിലാണ് 55 സെന്റീമീറ്റർ ഇവർ പോട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത് ഇതിനുള്ളിൽ ലോകത്തിൽ പല സ്ഥലങ്ങളിൽ കാണപ്പെടുന്ന പഴങ്ങളാണ് കാണാൻ സാധിക്കുന്നത് വളരെ ചെറിയ നീളം എത്തുമ്പോൾ തന്നെ ഇവ പഴുക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത
ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന സ്ഥലങ്ങളും മറ്റും ഉണ്ട് എങ്കിൽ തീർച്ചയായും ഇവരെ സമീപിക്കുകയാണെങ്കിൽ അത് മനോഹരമായ ഒരു പഴത്തോട്ടം ആക്കി ഇവർ മാറ്റിത്തരും എന്നാണ് പറയുന്നത് ഏറ്റവും വലിയ സന്തോഷം എന്നത് യൂസഫലിക്ക് വേണ്ടി ഇത്തരമൊരു കാര്യം ചെയ്യാൻ സാധിച്ചു എന്നതാണ് തൃശ്ശൂർ ചാലക്കുടിയിലാണ് ഇവർ ഉള്ളത് വലിയ സന്തോഷത്തോടെ തന്നെ ഈ ഒരു വാർത്ത ഇവർ പങ്കുവയ്ക്കുകയും ചെയ്യുന്നു. അതിലേറെ അഭിമാനത്തോടെയും യൂസഫലിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം തിരക്കുകളിൽ ആയതിനാൽ ഇത്തരം കാര്യങ്ങൾക്കൊന്നും സമയം കണ്ടെത്താൻ സാധിക്കില്ല എന്നാൽ ഇത്തരം കാര്യങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹമെന്ന് ഈ ഒരു വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും
യൂസഫലിക്ക് മാത്രമല്ല ആർക്കുവേണമെങ്കിലും മിതമായ നിരക്കിൽ ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂവെന്നും കുറച്ച് സ്ഥലം മാത്രമേ ഉള്ളൂവെങ്കിൽ സ്ഥലത്തിനനുസരിച്ച് ഇത് സജ്ജീകരിക്കാൻ സാധിക്കുമെന്നുമാണ് ഇവർ പറയുന്നത് ആവശ്യമുള്ളവർക്ക് ബന്ധപ്പെടുവാനുള്ള നമ്പർ അടക്കം ഇവർ വീഡിയോയിൽ നൽകുകയും ചെയ്യുന്നുണ്ട് പല രാജ്യങ്ങളിൽ നിന്നും ഉള്ള മാങ്ങകൾ സപ്പോർട്ട് മാതളനാരങ്ങ അങ്ങനെ പോകുന്നു ഇവരുടെ കയ്യിലുള്ള പഴങ്ങളുടെ ലിസ്റ്റ് ഇവയെല്ലാം തന്നെ വിളവെടുക്കുന്ന പാകത്തിൽ ആക്കിയതിനു ശേഷം മാത്രമേ തങ്ങളുടെ ജോലി ഇവർ പൂർത്തിയാകുമെന്നാണ് പറയുന്നത് ഓരോ തൈകളും രണ്ടെണ്ണം വീതമാണ് വയ്ക്കാറുള്ളത് ഏതാണ് ആദ്യം ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കില്ലല്ലോ മാത്രമല്ല ഇതിന്റെ പരിചരണങ്ങളെല്ലാം തന്നെ ഇവരാണ് ചെയ്യുന്നത് പരിചരണങ്ങളെല്ലാം ചെയ്ത് കയ്യിൽ ഫലം വാങ്ങാവുന്ന അവസ്ഥയിൽ എത്തിച്ചിട്ടാണ് ഇവർ പിന്മാറുന്നത് എന്നും പറയുന്നു