തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. കുറ്റ്യാണി സ്വദേശി ‘വെട്ടുകത്തി’ ജോയിക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിയത്.
വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനിലായിരുന്നു സംഭവം. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.
ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിലെത്തിയ സംഘം സൊസൈറ്റി ജങ്ഷനിൽ വെച്ച് വെട്ടുകയായിരുന്നു. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭത്തില്‍ ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.