Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സാധ്യത പരിഗണിക്കുന്നു: നിയമപരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി; കേന്ദ്രത്തിനെതിരേ പുതിയ പോര്‍മുഖം തുറക്കുക ലക്ഷ്യം

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Oct 25, 2024, 05:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതുക്കിയ കേന്ദ്ര ക്രിമിനല്‍ നിയമങ്ങള്‍ക്ക്, കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികള്‍ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇതിനായി നിയമ പരിഷ്‌കരണ കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമെന്ന നിലയില്‍ പുതുക്കിയ കേന്ദ്ര നിയമങ്ങളില്‍ സംസ്ഥാന ഭേദഗതി ആവശ്യമെങ്കില്‍ അതേക്കുറിച്ച് പരിശോധിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവു നിയമം എന്നിവ ഭേദഗതി വരുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അഥിനിയമം എന്നീ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നത്. പഴയ നിയമങ്ങളുടെ പേരുകള്‍ക്കൊപ്പം നിയമവ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇവ പരിശോധിച്ച് സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള ഭേദഗതികള്‍ ആവശ്യമുണ്ടോ എന്നാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ പരിശോധിക്കുകയെന്ന് നിയമമന്ത്രി പി. രാജീവ് പറയുന്നു.

കേന്ദ്രവുമായി ഇക്കാര്യത്തിലുള്ള ഏറ്റുമുട്ടലിനാണ് കേരളം ഒരുങ്ങുന്നത്. നേരത്തേ ബില്ലുകളില്‍ ഒപ്പിടാത്തതിന് രാഷ്ട്രപതിക്കെതിരെയും സാമ്പത്തിക വിഹിതം തടയുകയും കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിന് കേന്ദ്രത്തിനെതിരെയും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് നടത്തുകയാണ്. അതിനൊപ്പമാണ് പുതിയ ക്രിമിനല്‍ നിയമങ്ങളിലെ ഭേദഗതിയുടെ പേരിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നത്.

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തിലായതോടെ കേരളത്തിലും പുതിയ നിയമപ്രകാരമാണ് ഇപ്പോള്‍ കേസുകളെടുക്കുന്നത്. പഴയ കേസുകളില്‍ ഐ.പി.സി വകുപ്പ് ചുമത്തുന്നു. 1860മുതലുണ്ടായിരുന്ന ഐ.പി.സി, 1898മുതലുള്ള സി.ആര്‍.പി.സി, 1872ലെ തെളിവ് നിയമം എന്നിവയാണ് മാറിയത്.പോലീസ് വളരെ കഷ്ടപ്പെട്ട് പുതിയ വകുപ്പുകള്‍ പഠിച്ചെടുക്കവേയാണ് അടുത്ത ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പുതിയ നിയമത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷയടക്കം വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ചിട്ടുമുണ്ട്.

പുതിയ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കേണ്ടത് പൊലീസാണ്. എഫ്.ഐ.ആറിലെ വകുപ്പുകളില്‍ പിഴവുണ്ടായാലും തെളിവുശേഖരണത്തില്‍ വീഴ്ചയുണ്ടായാലും കേസിനെ ബാധിക്കും. പ്രതികള്‍ രക്ഷപെടാനിടയാക്കും. കോടതികളില്‍ എഫ്.ഐ.ആറും കുറ്റപത്രവും നല്‍കുന്നതിന് മുന്‍പ് ഉന്നതഉദ്യോഗസ്ഥരുടെയും നിയമവിഭാഗത്തിന്റെയും പരിശോധന കര്‍ശനമാക്കി. കേസന്വേഷണത്തിലും മേല്‍നോട്ടം നിര്‍ബന്ധമാക്കി. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് തെളിവുശേഖരണത്തിലും പരിശീലനം നല്‍കിയിട്ടുണ്ട്.

ReadAlso:

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു, രണ്ടായി പിളര്‍ന്നു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം

മാസപ്പടി കേസ് ; വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ

പി.കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണം: പരാതിയിൽ കേസെടുത്ത് പൊലീസ്

പുതിയ ക്രിമിനല്‍ നിയമപ്രകാരം ഡിജിറ്റല്‍ തെളിവുകള്‍ക്ക് പ്രാധാന്യമേറിയിട്ടുണ്ട്. ഇലക്ട്രോണിക് റെക്കോര്‍ഡുകള്‍ പ്രാഥമിക തെളിവായി മാറുന്നതോടെ, ഡിജിറ്റല്‍ തെളിവുശേഖരണത്തിന് പ്രാധാന്യമേറും. വിചാരണ ഓണ്‍ലൈനായി നടത്തുന്നത് പ്രതികളെ കോടതിയിലെത്തിക്കേണ്ട പൊലീസിന്റെ ജോലിഭാരം കുറയ്ക്കും. ലഹരിയുടെ ഉന്മാദത്തില്‍ പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിന് കേസെടുത്തിരുന്നത് ഇല്ലാതാവും, പകരം സാമൂഹ്യസേവനമാണ് ശിക്ഷ. കൊലക്കുറ്റത്തിനുള്ള ഐ.പി.സി 302 വകുപ്പ് പുതിയ നിയമത്തില്‍ 103 ആയിട്ടുണ്ട്. 511 സെക്ഷനുകള്‍ ഐ.പി.സിയിലുണ്ടായിരുന്നത് ഇപ്പോള്‍ 356 മാത്രം.

175 എണ്ണം ഇല്ലാതായി. പുതിയ നിയമപ്രകാരം 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയിരിക്കണം. വേണമെങ്കില്‍ പിന്നീട് അനുബന്ധ കുറ്റപത്രമാവാം. ഇതുവരെ രണ്ടാംനിര തെളിവുകളായിരുന്ന (സെക്കന്‍ഡറി) ഇലക്ട്രോണിക് രേഖകള്‍ ഇനി പ്രാഥമിക തെളിവായി മാറുന്നതോടെ കേസുകള്‍ തെളിയിക്കുന്നത് പൊലീസിന് എളുപ്പമാവും. ഫോറന്‍സിക്, വിരലടയാള, ഡിജിറ്റല്‍, സൈബര്‍ വിദഗ്ദ്ധര്‍ക്ക് പുതിയ തെളിവുനിയമപ്രകാരം പരിശീലനം നല്‍കിത്തുടങ്ങിയിരിക്കെയാണ് നിയമഭേദതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മ്മാണത്തിന് തുല്യഅധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയുള്ള റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ, വിദ്യാഭ്യാസം അടക്കം കണ്‍കറന്റ് ലിസ്റ്റിലെ 52 വിഷയങ്ങളില്‍ കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനത്തിന് നിയമം നിര്‍മ്മിക്കാം. കേന്ദ്രനിയമത്തിന് വിരുദ്ധമാണെങ്കില്‍ മാത്രം കേന്ദ്രാനുമതി തേടിയാല്‍ മതി.

നിയമനിര്‍മ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷകളുടെ എണ്ണം വന്‍തോതിലായതോടെ, അതീവഗൗരവ വിഷയങ്ങളിലല്ലാതെ മുന്‍കൂര്‍ കേന്ദ്രാനുമതി തേടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010ല്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. 13 വര്‍ഷത്തിനു ശേഷം ഈ കത്ത് തപ്പിയെടുത്താണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്ക് ആധാരമാക്കിയത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാണെന്ന് തോന്നിയാലോ ഭരണഘടനയ്ക്കും നിയമത്തിനും സുപ്രീംകോടതി ഉത്തരവുകള്‍ക്കും വിരുദ്ധമാണെന്നും ബോദ്ധ്യമായാലോ ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ക്ക് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് അയയ്ക്കാം.

CONTENT HIGH LIGHTS;Considers possibility of amending country’s new criminal law: Government appoints Law Reform Commission; The aim is to open a new port towards the Centre

Tags: LAW MINISTER P RAJEEVBHARATIYA NYAY SAMHITHAരാജ്യത്തെ പുതിയ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള സാധ്യത പരിഗണിക്കുന്നുനിയമപരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തികേന്ദ്രത്തിനെതിരേ പുതിയ പോര്‍മുഖം തുറക്കുക ലക്ഷ്യംANWESHANAM NEWSAnweshanam.comAMENDING CONTRYS NEW CRIMINAL LAWKERALA GOVERMENT APPOINTS LAW REFORMS COMMISSION

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍ | Mirabai Chanu wins third straight CWG gold

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies