Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അഭിനവ ദുശാസനന്‍മാരും.. കൂത്താട്ടുകുളം വസ്ത്രാക്ഷേപവും.. പിന്നെ കുറച്ച് തെമ്മാടിത്തരങ്ങളും..: എല്ലാം കേട്ട് സഭ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത സ്പീക്കറായി ഷംസീറും

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Jan 21, 2025, 06:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമസഭാ സമ്മേളനം തുടങ്ങുമ്പോഴാണ് കേരളത്തില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ ഉണ്ടെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്നത്. അതുവരെയുള്ള സംഭവങ്ങളെല്ലാം ഒറ്റപ്പെട്ടതു മാത്രമായി പോകുന്നതാണ് അതിനു കാരണവും. പ്രതിപക്ഷത്തിന് കവലപ്രസംഗത്തിനപ്പുറം കാര്യഗൗരവമായി വിഷയം പറയാന്‍ കിട്ടുന്ന സഭയാണ് നിയമസഭ. അതുകൊണ്ടു തന്നെ കൂത്താട്ടുകുളത്തെ വസ്ത്രാക്ഷേപം വലിയ വിഷയമായി ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് അവതരിപ്പിച്ചു. അടിയന്തിര സ്വഭാവമുള്ള റൂള്‍ 50 അനുസരിച്ചാണ് വിഷയം അവതരിപ്പിച്ചതെങ്കിലും മുഖ്യമന്ത്രി അതിനെ ഒടിച്ചു മടക്കി ഒന്നുമല്ലാതാക്കി.

പട്ടാപ്പകല്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ ഇടതുപക്ഷത്തിന്റെ നിലപാട്, സ്ത്രീയെ വസ്ത്രാക്ഷേപം നടത്തിയതിന്റെ കേസ് അങ്ങനെ നടന്നതെല്ലാം ദൃക്‌സാക്ഷി വിവരണം പോലെ അനൂപ്‌ജേക്കബ് പറഞ്ഞു. നടി ഹണിറോസ്- ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ സംസാര കേസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ക്വാട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയുടെ മറുപടി കേള്‍ക്കേണ്ട താമസം സ്പീക്കര്‍ അടിയന്ത്രി പ്രമേയം തള്ളിക്കളഞ്ഞു. പിന്നെയുള്ളത്, പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗമാണ്. അതു കൂടി കഴിഞ്ഞാല്‍ ഇത്രയും വലിയ സംഭവം വെറും ഒറ്റപ്പെട്ട സംഭവമായി മാറും. അതിനു മുമ്പ് അണയാന്‍പോകുന്ന തീ ആലിക്കത്തിക്കാന്‍ വി.ഡി. സതീശന്‍ എണീറ്റു.

സ്ത്രീയെ തട്ടിക്കൊണ്ടു പോയെന്നു പ്രതിപക്ഷം പറഞ്ഞ സംഭവത്തെ മുഖ്യമന്ത്രി വിവരിച്ചത്, കലാരാജുവിനെ കൂത്താട്ടുകുളം ചെയര്‍പേഴ്‌സന്റെ കാറില്‍ കയറ്റിക്കൊണ്ടുപോയി എന്നാണ്. തട്ടിക്കൊണ്ടുപോകല്‍, കയറ്റിക്കൊണ്ടു പോകലായതോടെ സംഭവത്തിന്റെ ഗൗരവം നഷ്ടപ്പെട്ടു. കലാരാജു എല്‍.ഡി.എഫ് മെമ്പറാണെന്നും, അവരെ യു.ഡി.എഫാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്നും കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ വാദി പ്രതിയായി. ഇതാണ് രാഷ്ട്രീയം. ആരോപണത്തിന്റെ മുനയൊടിക്കാന്‍ കഴിയണം രാഷ്ട്രീയക്കാരന്. അതാണ് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍, സംഭവം എന്തായിരുന്നുവെന്ന് കേരളത്തിലെ എല്ലാവര്‍ക്കും ബോധ്യമായതാണ്.

പോരെങ്കില്‍ കലാരാജുതന്നെ മാധ്യമങ്ങളോടു പറഞ്ഞതുമാണ്. എന്നിട്ടും അതിനെ വെടക്കാക്കി തനിക്കാക്കാന്‍ ശ്രമിച്ചതിന്റെ നേര്‍ ചിത്രമാണ് സഭ കണ്ടത്. മുഖ്യമന്ത്രി പറഞ്ഞില്‍ തെറ്റില്ല എന്നുതന്നെ വിശ്വസിക്കേണ്ടി വരും. കാരണം, പോലീസ് ചെയ്തതും, എല്‍.ഡി.എഫ് നടത്തിയതും രക്ഷിക്കല്‍ കര്‍മ്മമാണല്ലോ. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം തുടങ്ങിയപ്പോള്‍ മുതല്‍ ഭരണപക്ഷ അംഗങ്ങള്‍ ബഹളം ആരംഭിച്ചു. സതീശന്‍ മുഖ്യമന്ത്രിയെ നേര്‍ക്കുനേര്‍ ആക്ഷേപിക്കുന്നത് അംഗങ്ങള്‍ക്ക് കണ്ടുനില്‍ക്കാനാവില്ലല്ലോ എന്ന് വര്‍ണ്യത്തിലാശങ്ക. ഇടയ്ക്കു നിര്‍ത്തിയും, പിന്നെ തുടങ്ങിയും പ്രതിപക്ഷ നേതാവ് സംസാരം നടത്തിക്കൊണ്ടേിരുന്നു.

ഒരു സ്ത്രീയ പരസ്യമായി വസ്ത്രാക്ഷേപം നടത്തി. തലമുടി ചുറ്റിപ്പിടിച്ച് വലിച്ചെറിഞ്ഞു. സാരി വലിച്ചഴിച്ചു. ഒരു സ്ത്രീയോട് ചെയ്ത കാര്യമാണിത്. അവരുടെ കാല് ഡോറില്‍ കുടുങ്ങി. കാല് കുടുങ്ങിയെന്നു പറഞ്ഞപ്പോള്‍ ഒരു കൊച്ചു പയ്യന്‍ പറഞ്ഞതാണ്, അവിടെ ചെല്ലുമ്പോള്‍ ബാക്കിയുണ്ടെങ്കില്‍ നിന്റെ കാല് വെട്ടിത്തരാമെന്ന്. നിങ്ങളുടെ നീതിബോധം ഇതാണ്. അമ്മമാരോടും, മക്കളോടും, പെങ്ങന്‍മാരോടും…ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോകാനുള്ള എല്ലാ വഴിയും ക്ലീയര്‍ ചെയ്തു കൊടുക്കുകയായിരുന്നു കൂത്താട്ടുകുളം ഡി.വൈ.എസ്.പിയും പോലീസും ചെയ്തു കൊടുത്തത്.

ഇത് കേട്ടതോടെ ഭരണപക്ഷ അംഗങ്ങള്‍ വലായശബ്ദത്തില്‍ ബഹളം വെച്ചു. ഒരക്ഷരം പ്രതിപക്ഷ നേതാവിനെക്കൊണ്ട് പറയിക്കില്ല എന്ന പോലെ. അഥവാ പറഞ്ഞാല്‍ അത്, റെക്കോര്‍ഡ് ചെയ്യാന്‍ കഴിയാത്ത വിധം കോലാഹലം തുടര്‍ന്നു. സ്ത്പീക്കര്‍ ഷംസീര്‍ പറയാന്‍ വേണ്ടി പറയുന്നതു പോലെ അവരോട് ഇരിക്കാനും നിര്‍ത്താനുമൊക്കെ പറയുന്നുണ്ട്. ആ പറച്ചിലിന് ജീവനില്ലാത്തു കൊണ്ടാകാം ബഹളം ശക്തമായി. ഇതുകേട്ട് സതീശന്‍ പ്രകോപതനാവുകയും, പി.സലി. വിഷ്ണുനാതിനോടും സംഘത്തോടും നടുത്തളത്തിലേക്കിറങ്ങാനും ആംഗ്യം കാണിച്ചു. തൊട്ടുപിന്നാലെ കയ്യിലിരുന്ന കടലാസുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് ആക്രോശിച്ചു.

എന്തു തെമ്മാടിത്തരമാണ് കാണിക്കുന്നത്. എന്തും ചെയ്യാമെന്നാണോ എന്നും പറഞ്ഞ് പ്രസംഗം നിര്‍ത്തി ഇരുന്നു. അങ്ങ് പ്രകോപിതനാകണ്ട. അങ്ങ് സീനിയര്‍ മെമ്പറാണ്. അങ്ങ് പ്രസംഗിക്കൂ. അവരെ ഇഗ്നോര്‍ ചെയ്യൂ എന്നും സ്പീക്കര്‍ പറഞ്ഞു കൊണ്ടേയിരുന്നു. ബഹളത്തിനിടയില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിച്ചു. കേസില്‍ പാര്‍ട്ടി ഏര്യാക്കമ്മിറ്റി സെക്രട്ടറിയാണ് ഒന്നാംപ്രതി. ചെയര്‍ പേഴ്‌സണാണ് രണ്ടാം പ്രതി. വൈസ് ചെയര്‍മാനാണ് മൂന്നാം പ്രതി. ഇതു കേട്ടതോടെ ബഹളം ശക്തമായി. സ്പീക്കര്‍ പറഞ്ഞിട്ടും നിര്‍ത്താന്‍ അംഗങ്ങള്‍ തയ്യാറായില്ല. ഇതിനിടെ സ്പീക്കര്‍ പ്രതിപക്ഷ നേതാവിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടത് വീണ്ടും പൊല്ലാപ്പായി. അതെന്താ സ്പീക്കര്‍ എന്നോട് സംസാരിക്കാന്‍ പറയുന്നത് എന്ന് സതീശന്‍. ഭരണപക്ഷത്തുള്ളവര്‍

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

സ്പീക്കര്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല എന്തു ചെയ്യാന്‍ പറ്റുമെന്ന് സ്ത്പീക്കര്‍. അപ്പോഴും പ്രതിപക്ഷ അംഗങ്ങളോട് ചെയറില്‍ പോയിരിക്കാന്‍ സ്പീക്കര്‍ പറയുന്നുണ്ടായിരുന്നു. അത് കേള്‍ക്കേണ്ട താമസം പ്രതിപക്ഷ അംഗങ്ങള്‍ കസേരകണ്ടെത്തി പോയിരുന്നു. ട്രഷറി ബെഞ്ച് അപ്പോഴും ശബ്ദമുഖരിതമായിരുന്നു. പ്രതിപക്ഷ നേതാവ് തുടര്‍ന്നു. ഇത് കൗരവ സഭയില്‍ പണ്ടുണ്ടായ സംഭവത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അന്ന് വസ്ത്രാക്ഷേപം നടത്തിയയും അട്ടഹസിച്ചതും ദുശാസ്സനന്‍മാരായിരുന്നു. ഇന്ന് ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിനവ ദുശ്ശാസന്‍മാരായി മാറിയിരിക്കുന്നു.

CONTENT HIGH LIGHTS; Abhinava Dushasanas, Koothattukulam dress code and some mischief: Shamseer as the speaker who can’t control the house after listening to it all.

Tags: അഭിനവ ദുശാസനന്‍മാരും.. കൂത്താട്ടുകുളം വസ്ത്രാക്ഷേപവും.. പിന്നെ കുറച്ച് തെമ്മാടിത്തരങ്ങളും..എല്ലാം കേട്ട് സഭ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത സ്പീക്കറായി ഷംസീറുംANWESHANAM NEWSNIYAMASABHAADJOINTMENT MOTIONKALARAJU ISSUEMAHABHARATHDRAUPATHY

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies