Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ജനഗണമന വിജയിപ്പിച്ചതും ഇതേ സംഘ വിരുദ്ധ മാര്‍ക്കറ്റിങ് തന്ത്രം ആയിരുന്നു; മോഹന്‍ലാലിനെ ഉപയോഗിച്ച് ലാഭം കൊയ്യാന്‍ പൃഥിരാജിനറിയാം : എമ്പുരാന്‍ വിവാദത്തില്‍ അഖില്‍ മാരാർ | akhil-marar-about empuraan

അവിടെയാണ് എമ്പുരാനില്‍ കാണിക്കുന്ന ഗുജറാത്ത് കലാപവും കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നുക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 28, 2025, 01:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ ഇന്നലെ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രത്തിനെതിരെ ക്യാന്‍സര്‍ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിക്കുകയാണ് അഖില്‍ മാരാര്‍.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അഖില്‍ മാരാരുടെ പ്രതികരണം.  മോഹന്‍ലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥിരാജിനറിയാം. എനിക്ക് എന്റെ മനസാക്ഷിക്ക് തോന്നുന്ന സത്യം എഴുതാനെ അറിയൂ. ജയിക്കാനുള്ള ഫോര്‍മുല പഠിക്കുന്നതിനു മുന്‍പ് എതിരാളി എങ്ങനെ ജയിക്കുന്നു എന്ന് പഠിക്കണം. നമ്മളായിട്ട് എതിരാളിയേ ജയിപ്പിക്കരുത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

 

അഖില്‍ മാരാറിന്റെ വാക്കുകള്‍:

സിനിമ ഇറങ്ങും മുന്‍പ് വലിയ ഹൈപ്പ് സൃഷ്ട്ടിച്ചത് കൊണ്ട് ഉണ്ടായ ടിക്കറ്റ് ബുക്കിങ്ങില്‍ എന്തായാലും കേരളത്തിലെ എല്ലാ ലാലേട്ടന്‍ ഫാന്‍സും ടിക്കറ്റ് എടുത്തു. എടുത്ത ലാലേട്ടന്‍ ഫാന്‍സില്‍ വലിയൊരു വിഭാഗം സംഘ അനുകൂലികള്‍ ഉണ്ടെന്നതും സത്യം. മമ്മൂക്ക ഫാന്‍സ് സത്യത്തില്‍ അവരും ലാലേട്ടന്റെ സിനിമ നല്ലതാണെങ്കില്‍ ആസ്വദിക്കും. എന്നാല്‍ ഈ സിനിമ വിജയിച്ചാല്‍ കേരളത്തില്‍ ആദ്യം കുരു പൊട്ടുന്നത് മീഡിയ മുക്കാലനും സുഡാപ്പികള്‍ക്കും ആയിരിക്കും.

കഴിഞ്ഞ കുറെ നാളുകയായി മോഹന്‍ലാല്‍ എന്ന നടനെ തകര്‍ക്കാന്‍ നോക്കിയിരിക്കുന്ന ഈ രണ്ട് കൂട്ടര്‍ക്കും എമ്പുരാന്റെ വിജയം ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഇതിന്റെ പ്രീ ബുക്കിങ്ങില്‍ അവര്‍ വളരെ അസ്വസ്ഥരാണ്. അവിടെയാണ് പൃഥ്വിരാജിന്റെ ബുദ്ധി. ടിക്കറ്റ് എടുത്ത സംഘികള്‍ എല്ലാം എന്തായാലും പടം കാണും. സിനിമയില്‍ ഗുജറാത്ത് കലാപം കാണിക്കുന്നു അത് കൊണ്ട് സംഘികള്‍ ഈ സിനിമയെ എതിര്‍ക്കുന്നു എന്ന മാര്‍ക്കറ്റിംഗ് തന്ത്രം ഇന്നലെ മുതല്‍ സൃഷ്ടിക്കുന്നു. സംഘികള്‍ സിനിമയ്ക്ക് എതിരാകുന്നു.

ReadAlso:

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ; ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്…

സിനിമയില്‍ ഇല്ലാത്ത ഭാഗം പുറത്ത് വിട്ട് ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന ഡയലോഗ് വെച്ചു ജനഗണമന വിജയിപ്പിച്ചതും ഇതേ സംഘ വിരുദ്ധ മാര്‍ക്കറ്റിങ് തന്ത്രം ആയിരുന്നു. അത് കൊണ്ട് തന്നെ രണ്ടാം ആഴ്ച മുതല്‍ കേരളത്തിലെയും, തമിഴ് നാട്ടിലെയും, കര്‍ണാടകത്തിലെയും, തെലുങ്കിലെയും മതേതര വാദികളുടെയും ബിജെപി വിരുദ്ധരുടെയും വക ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.

ചുരുക്കത്തില്‍ മോഹന്‍ലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥിരാജിനറിയാം. ഇനി എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഈ സിനിമ സംഘ വിരുദ്ധ രാഷ്ട്രീയമാണോ മുന്നോട്ട് വെക്കുന്നത്, അതോ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ എത്തിക്കാനുള്ള രാഷ്ട്രീയമാണോ?

നര ഭോജി, നരാധമന്‍ വിളികള്‍ക്ക് ശേഷം തുടര്‍ച്ചയായി 3 തവണ മുഖ്യമന്ത്രി. 3 തവണ പ്രധാനമന്ത്രി ആയ മോദിക്കും ബിജെപിയ്ക്കും എപ്പോഴൊക്കെ കലാപം ജനങ്ങളെ ഓര്‍മ്മിപ്പിച്ചോ അപ്പോഴൊക്കെ നേട്ടം മാത്രം. അവരുടെ ജയത്തിന് ഏറ്റവും കാരണമായതും ഈ വര്‍ഗീയ വാദികള്‍ എന്ന എതിരാളികളുടെ വിളികളാണ്.

അതായത് ഗുജറാത്ത് കലാപം ആരംഭിച്ചത് അയോദ്ധ്യ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ കര്‍ സേവകരെ ട്രെയിനില്‍ തീ വെച്ചു കൊന്ന ശേഷം ആണെന്ന് ഇന്ത്യയിലെ എല്ലാവര്‍ക്കും അറിയാം. ഇന്ദിരാ ഗാന്ധി വധത്തിനു ശേഷം സിക്ക് കാരെ കൂട്ട കൊല ചെയ്തത് എല്ലാവര്‍ക്കും അറിയാം.. എന്നാല്‍ ഇന്ദിരാ ഗാന്ധി വധം കാണിക്കാതെ സിക്കുകാരെ കൊന്നൊടുക്കുന്ന കോണ്‍ഗ്രസുകാര്‍ എന്ന് ഒരു സിനിമയില്‍ കാണിച്ചാല്‍ ഇന്ത്യയിലെ ജനങ്ങള്‍ പറയും അത് മര്യാദ അല്ലല്ലോ ഇവര്‍ കള്ളം പറഞ്ഞതാണല്ലോ എന്ന്. സ്വാഭാവികമായും കോണ്‍ഗ്രസ്സിന്റെ തെറ്റുകള്‍ ആള്‍ക്കാര്‍ ന്യായീകരിക്കും.

അവിടെയാണ് എമ്പുരാനില്‍ കാണിക്കുന്ന ഗുജറാത്ത് കലാപവും കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നുക. സ്വാഭാവികമായും അവര്‍ ട്രെയിനില്‍ തീ വെച്ച കാര്യം ചര്‍ച്ച ചെയ്യും. നിക്പക്ഷ ഹിന്ദുക്കള്‍ ഇന്നലെകളില്‍ കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയിലേക്ക് പോയത് ഈ ഒരു ഭാഗം ചേര്‍ന്ന് കൊണ്ടുള്ള പ്രചാരണം കൊണ്ടാണ്. അത് കൊണ്ട് എമ്പുരാന്‍ നിലവില്‍ സംഘ വിരുദ്ധമാണ് എന്ന് തോന്നുന്നെങ്കില്‍ ആത്യന്തികമായി ബിജെപിയ്ക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ഒരു സിനിമ ആയി ഭവിക്കും.

ഇത്രയും എഴുതിയ സ്ഥിതിക്ക് ഞാനും സംഘിയാകും. എനിക്ക് എന്റെ മനസാക്ഷിക്ക് തോന്നുന്ന സത്യം എഴുതാനെ അറിയൂ. ജയിക്കാനുള്ള ഫോര്‍മുല പഠിക്കുന്നതിനു മുന്‍പ് എതിരാളി എങ്ങനെ ജയിക്കുന്നു എന്ന് പഠിക്കണം. നമ്മളായിട്ട് എതിരാളിയേ ജയിപ്പിക്കരുത്. ഞാന്‍ എഴുതിയത് തലച്ചോര്‍ ഉപയോഗിച്ച് വായിച്ചു മനസ്സിലാക്കുക.

content highlight: akhil-marar-about empuraan

Tags: MOHANLALEmpuraanMALAYALAM MOVIESmoviesമലയാള സിനിമAnweshanam.comനടൻmurali gopiസിനിമluciferMollywoodPRITHVIRAJഅന്വേഷണം.കോം

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies