കഴിഞ്ഞ തൃശൂര്‍ പൂരത്തിനാണ് സുരേഷ്‌ഗോപിയും എ.ഡി.ജി.പി അജിത്കുമാറുമൊക്കെ ഉള്‍പ്പെട്ട പൂരം കലക്കല്‍ നടന്നത്. അതിന്റെ അലയൊലികള്‍ ഇപ്പഴും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് ദേവസ്വംമന്ത്രി വി.എന്‍. വാസവന്റെ പ്രസ്താവന വിവാദമായിരിക്കുന്നത്. തൃശൂര്‍ പൂരത്തില്‍ മത ചിഹ്നങ്ങള്‍ പാടില്ല എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ഇത് ഹിന്ദു മത വിശ്വാസികളെയാകെ വ്രണപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഇതിനെതിരേ ശക്തമായ നിലപാട് എടുത്ത് പ്രതികരിച്ചതോടെ വിഷയത്തിന് രാഷ്ട്രീയ നിറം വന്നിരിക്കുകയാണ്.
ദേവസ്വം മന്ത്രിക്ക് വിവരമില്ലാത്തതോ, ഹിന്ദുമത ആചാരങ്ങളെ കുറിച്ച് അരിവില്ലാത്തതു കൊണ്ടോ ആയിരിക്കാം ഇങ്ങനെ പറഞ്ഞതെന്നാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം. അജ്ഞത കൊണ്ടണ് മന്ത്രി പറഞ്ഞതെങ്കില്‍ മാപ്പു പറയണണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, മതാചാരമനാണ് തൃശൂര്‍ പൂരമെന്നും, അതില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കാതെ എങ്ങനെ ആഘോ,ിക്കാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. പുത്തന്‍പള്ളി പെരുനാളിന് കുരിശും ക്രിസ്തുവും ഇല്ലാതെ ആഘോഷിക്കണമെന്നും പറയുമോ മന്ത്രി. അങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥയെന്നും ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. ഇതോടെ തൃശൂര്‍ പൂരത്തിന് പൊട്ടുന്ന കദിനയ്‌ക്കൊപ്പം മത വിവാദ വെടിക്കെട്ടിനും തിരികൊളുത്തിയിരിക്കുകയാണ്.
-
ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വാക്കുകള്‍
” തൃശൂര്‍ പൂരത്തിന്റെ തുടക്കവും ഒടുക്കവും മതമാണ്. മതാചാര ഭാഗമായ ക്ഷേത്ര ഉത്സവത്തിന്റെ അവിഭാജ്യ ഘടകമാണ് പൂരങ്ങള്‍. തൃശൂര്‍ പൂരം തിരുവമ്പാടി ഭഗവതിയുടെയും പാറമേക്കാവ് ഭഗവതിയുടെയും ചൈതന്യത്തിന്റെ പരസ്പര പൂരകമായ മംഗള മുഹൂര്‍ത്തമാണ്. തൃശൂര്‍ പൂരം മത പരമായ ചടങ്ങാണ്. തൃശൂര്‍ പൂരത്തെ മതപരമായ ചടങ്ങല്ല എന്ന് ദുര്‍വ്യാഖ്യാനം ചെയ്ത്, തൃശൂര്‍ പൂരത്തെ ഹിന്ദുസമൂഹത്തില്‍ നിന്ന് ഹിന്ദു സാംസ്‌ക്കാരിക ക്ഷേത്ര ഉത്സവത്തില്‍ നിന്ന് മാറ്റിയെടുക്കാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ് നിരീശ്വര വാദികളായ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പ്രതിനിധിയായ ദേവസ്വം മന്ത്രിയുടെ പ്രസ്താവന.
മന്ത്രി പറയുന്നത്, മതചിഹ്നങ്ങള്‍ പാടില്ല എന്നാണ്. മതചിഹ്നങ്ങള്‍ ഇല്ലെങ്കില്‍ തൃശൂര്‍ പൂരം ഉണ്ടാകില്ല. പുത്തന്‍പള്ളി പെരുനാളിന് കുരിശു പാടില്ല എന്നു പറയും പോലെയാണ്. പുത്തന്‍പള്ളി പെരുനാളില്‍ കുരിശും പാടില്ല, യേശുക്രിസ്തുവും പാടില്ല എന്നു പറഞ്ഞാല്‍ പിന്നെ പെരുനാളുണ്ടോ. അതുപോലെയാണ് വാസവന്റെ പ്രസ്താവന. ഒന്നുകില്‍ വാസവന് വിവരക്കേട്. അല്ലെങ്കില്‍ അദ്ദേഹത്തിന് തെറ്റു പറ്റിയതാകാം. തെറ്റു പറ്റുന്നത് തിരുത്താന്‍ മന്ത്രി തയ്യാറാകണം. കാരണം, ഇത് മന്ത്രിയുടെ സ്റ്റേറ്റ്‌മെന്റാണ്. ഇപ്രാവശ്യം തിരുത്തിയില്ലെങ്കില്‍ അടുത്ത പ്രാവശ്യം ഈ സ്റ്റേറ്റ്‌മെന്റ് വെച്ച് പലരും പലതരത്തിലുള്ള അവകാശ വാദങ്ങളും ഉന്നയിക്കും. അന്ന് പ്രതിഷേധിച്ചിട്ടില്ലല്ലോ, തിരുത്താന്‍ ആവശ്യപ്പെട്ടില്ലല്ലോ എന്നു പറയും. അതുകൊണ്ടാണ് പറയാന്‍ ആഗ്രഹിക്കുന്നത്.
മന്ത്രി വാസവന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി അദ്ദേഹം മാപ്പു പറയണം. അതല്ല, എന്നുണ്ടെങ്കില്‍ വാസവന്‍ ദേവസ്വം മന്ത്രിയായിരിക്കാന്‍ യോഗ്യതയില്ല. മന്ത്രി വാസവന് മന്തിയായിരിക്കാന്‍ യോഗ്യത വേണമെങ്കില്‍ ക്ഷേത്ര ഉത്സവത്തെ കുറിച്ച്, ക്ഷേത്ര ആചാരത്തെ കുറിച്ച്, ക്ഷേത്ര സംസ്‌ക്കാരത്തെ കുറിച്ച് അറിയണം. തൃശൂര്‍ പൂരത്തില്‍ മതചിഹ്നം പാടില്ല എന്നു പറഞ്ഞാല്‍, പിന്നെ ഭഗവതിയുടെ കോലം എഴുന്നെള്ളിക്കാന്‍ പറ്റുമോ. ഒരു സാമാന്യ മര്യാദയില്ലേ. സാമാന്യ മര്യാദയുടെ അതിര്‍ത്തി ലംഘിച്ചുകൊണ്ടാണ് വാസവന്റെ പ്രസ്താവന. തൃശൂര്‍ പൂരത്തിന്റെ ചുമതലയുള്ള മന്ത്രി രാജനോട് ചോദിക്കാനുള്ളത്, രാജന്‍ ഈ അഭിപ്രായത്തെ അംഗീകരിക്കുന്നുണ്ടോ. മന്ത്രി പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍, ആ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ്. അങ്ങനെയെങ്കില്‍ റവന്യൂമന്ത്രി നിലപാട് വ്യക്തമാക്കണം.
തൃശൂര്‍ പൂരത്തിന്റെ ചുമതലയുള്ള മന്ത്രി പറയണം. വാസവന് തെറ്റു പറ്റിയെങ്കില്‍ വാസവന്‍ തിരുത്തണം അല്ലെങ്കില്‍ രാജന്‍ വാസവനെ തിരുത്തണം. ഇത് രണ്ടുമല്ലെങ്കില്‍ ഹിഡന്‍ അജണ്ടയാണ്. തൃശൂര്‍ പൂരം ക്ഷേത്രത്തില്‍ നിന്ന്, ക്ഷേത്ര ചൈതന്യത്തില്‍ നിന്ന്, ക്ഷേത്ര ഉത്സവത്തില്‍ നിന്ന്, ഹിന്ദു സമൂഹത്തില്‍ നിന്ന്, ക്ഷേത്ര സംസ്‌ക്കാരത്തില്‍ നിന്ന്, ഹിന്ദു മതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് വ്യക്തമാണ്. വാസവന്‍ ഇത് പിന്‍വലവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജന്‍ അത് തിരുത്തുമെന്നും പ്രതീക്ഷിക്കും. പക്ഷെ, വാസവന്‍ ഈ സ്റ്റേറ്റ്‌മെന്റില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ദേവസ്വം വകുപ്പില്‍ നിന്നും മാറ്റി നിര്‍ത്തണം.
അദ്ദേഹത്തിന് പറ്റിയത് വനംവകുപ്പാണ്. വന്യ ജീവികള്‍ നാട്ടിലിറങ്ങി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. മന്ത്രിസഭയ്ക്ക് വന്യമൃഗങ്ങളുമായി സംസാരിച്ച് വന്യ മൃഗങ്ങളെ കാട്ടിലേക്ക് കയറ്റാന്‍ ഒരാളെ ആവശ്യമുണ്ട്. അതിന് പറ്റിയ ആള് വാസവനാണ്. കാരണം, ക്ഷേത്ര സംസ്‌ക്കാരവും, ക്ഷേത്ര ആചാരവും, ക്ഷേത്ര പാരമ്പര്യവും അറിയാത്ത ആള്‍ക്കാര്‍ ദേവസ്വം മന്ത്രിയായി ഇരിക്കരുത്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തേപറ്റു ഇല്ലെങ്കില്‍ പ്രതിഷേദിക്കേണ്ടി വരുമെന്നും, ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പ്രതികരിക്കുന്നു.”
സമീപ ദിവസങ്ങളില്‍, പലയിടങ്ങളിലും നടന്ന ചെറുപൂരങ്ങളില്‍ നവോത്ഥാന നായകര്‍ എന്നുകാണിച്ച് ചില സംഘടനകളുടെയും നേതാക്കളുടെയും ചിത്രങ്ങള്‍ ആലേഘനം ചെയ്ത പോസ്റ്ററുകള്‍ ഉര്‍ത്തി കാട്ടിയിരുന്നു. കടയ്ക്കല്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയില്‍ ചെങ്കൊടിയും ചെഗുവേരയും വിുപ്ല ഗാനങ്ങളും പാടിയിരുന്നു. ഇതും വലിയ വിവാദങ്ങളിലേക്കു നയിച്ചു. ഇതു മനസ്സിലാക്കിയാണ് മന്ത്രിയുടെ പ്രസ്താവനയെന്നാണ് സൂചന. പക്ഷെ, അത് ശരിയായ നടപടിയായി വിശ്വാസികള്‍ക്ക് തോന്നണമെന്നില്ല. മതാചാരവും, മതാനുഷ്ഠാനങ്ങളും ഇല്ലാതെ എങ്ങനെ പൂരം നടക്കും. അതുകൊണ്ട് മന്ത്രി കുറച്ചു കൂടി ശ്രദ്ധയോടെ പറയണമായിരുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ട്.
CONTENT HIGH LIGHTS; Religious controversy sparks firecrackers for Thrissur Pooram?: Minister says religious symbols should not be used in Pooram, BJP leader says it is a religious ceremony; Will the festival be celebrated without a cross and Christ?; B. Gopalakrishnan says Vasavan has no information