Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

തിരുവനന്തപുരം വഴി ബം​ഗാളിലേക്ക്; മൺസൂണിന്റെ യാത്ര ഇങ്ങനെ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 21, 2025, 06:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയുടെ കാര്‍ഷിക കലണ്ടറില്‍ പ്രധാന പങ്കു വഹിക്കുന്ന മഴക്കാലമാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍. രാജ്യത്ത് പെയ്യുന്ന മഴയുടെ 75 ശതമാനവും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണാണ് എത്തിക്കുന്നത്. ഈ വര്‍ഷം അല്‍പം നേരത്തെ മെയ് 27 ന് കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ‌
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നു പോകുന്ന ഭൂമധ്യരേഖ കടന്നാണ് തെക്ക് പടിഞ്ഞാറന്‍ കാറ്റ് ഉത്‌ഭവിക്കുന്നത്. അവിടെ നിന്നാണ് ഈ കാറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡം ലക്ഷ്യമാക്കി സഞ്ചാരം ആരംഭിക്കുന്നത്. അന്തരീക്ഷ മര്‍ദം മൂലമാണ് ഇത് ഇന്ത്യയിലെത്തുന്നത്. കാറ്റിനോടൊപ്പം ബാഷ്പവുമുണ്ടാകും. മാര്‍ച്ച്, ഏപ്രില്‍ മാസത്തിലെ തീക്ഷ്ണമായ വേനലില്‍ കരയും കടലും രണ്ടു രീതിയിലാണ് ചൂട് പിടിക്കുക. താരതമ്യേന ഭൂമിയില്‍ ചൂട് കൂടുതലും കടലില്‍ ചൂട് കുറവുമായിരിക്കും. ചൂട് കൂടുതല്‍ കാരണം കരഭാഗത്ത് അന്തരീക്ഷ മര്‍ദം കുറവായിരിക്കും.

കടലില്‍ മര്‍ദം കൂടുതലുമായിരിക്കും. കാറ്റ് എപ്പോഴും മര്‍ദം കൂടുതലുള്ള സ്ഥലത്ത് നിന്നും കുറവുള്ള സ്ഥലത്തേക്ക് സഞ്ചരിക്കും. അന്തരീക്ഷ മര്‍ദം കുറഞ്ഞ ടിബറ്റന്‍ പീഠഭൂമിയുടെ ഭാഗത്തേക്കു നീങ്ങുന്ന ബാഷ്പം നിറഞ്ഞ ഈ കാറ്റ് തിരുവനന്തപുരത്തോടു ചേര്‍ന്നു കിടക്കുന്ന പശ്ചിമഘട്ടമലനിരകളില്‍ തട്ടി സഞ്ചാരം നിലയ്ക്കും. ഈ സമയത്ത് ബാഷ്പം നിറഞ്ഞ കാറ്റ് ഘനീഭവിച്ച് കാര്‍മേഘങ്ങളായി മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ മഴ വര്‍ഷിക്കാന്‍ ആരംഭിക്കുന്നതോടെ കാലവര്‍ഷം തിരുവനന്തപുരത്ത് ആരംഭിക്കുകയായി. ഇതോടൊപ്പം തിരുവനന്തപുരത്തു നിന്നും പശ്ചിമഘട്ടത്തോടു ചേര്‍ന്ന് ഈ കാറ്റ് വടക്കോട്ട് നീങ്ങുന്നതോടെ ഇടവപ്പാതി കേരളമാകെ വ്യാപിക്കും. പിന്നെ 5 ദിവസം കേരളത്തില്‍ അതിശക്തമായ പെയ്ത്തായിരിക്കും. അതിനു ശേഷം ശക്തി കുറയും.

ഇതിനിടെ കാലവര്‍ഷക്കാറ്റ് കര്‍ണാടകത്തിലേക്കു കേരള-കര്‍ണാടക അതിര്‍ത്തിയായ മംഗലാപുരത്ത് എത്തും. അവിടെ ദക്ഷിണ കന്നടയിലും പരിസര പ്രദേശങ്ങളിലും 5 ദിവസം തിമിര്‍ത്തു പെയ്ത ശേഷം കാര്‍വാര്‍-ഗോവ-കൊങ്കണ്‍ മേഖലകളില്‍ മഴ വര്‍ഷിച്ച് മുംബൈയില്‍ എത്തും. മുംബൈയില്‍ വച്ച് ഈ കാറ്റ് ചൂടു കൂടിയ ഉത്തരേന്ത്യയുടെ മറ്റ് പലഭാഗങ്ങളിലേക്കു തിരിഞ്ഞ് ഹിമാലയത്തിലെത്തും. ഒരു കൈവഴി മുംബൈയില്‍ നിന്ന് ഗുജറാത്ത് വഴി പാകിസ്ഥാനിലെ പെഷവാറിലെത്തും.

ജൂണ്‍ ആദ്യം തിരുവനന്തപുരം-കന്യാകുമാരി ഭാഗത്തെത്തുന്ന കാലവര്‍ഷക്കാറ്റിന്‍റെ ഒരു കൈവഴി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലൂടെ കടന്നു കൊല്‍ക്കത്ത തീരം വഴി ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയടങ്ങിയ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിക്കും. കൊല്‍ക്കത്തയില്‍ നിന്നും അഞ്ച് ദിവസമെടുത്തു ഈ കാറ്റ് പാട്‌നയിലും അവിടെ നിന്നും അഞ്ചു ദിവസമെടുത്ത് അലഹാബാദിലും അലഹാബാദില്‍ നിന്നും അമൃത്‌സറിലേക്കും സഞ്ചരിച്ചെത്തുമെന്നും ഷഹീര്‍ ഷാ വിശദീകരിച്ചു. അമൃത് സറില്‍ നിന്നും പാകിസ്ഥാനിലെ പേഷവാറിലേക്കാകും തുടര്‍ന്നുള്ള സഞ്ചാരം.

 

തെക്ക് പടിഞ്ഞാറന്‍ കാറ്റ് ആദ്യമായി കരയിലെത്തുന്നത് തിരുവനന്തപുരത്താണ്. ഓണ്‍സെറ്റ് ഓഫ് മണ്‍സൂണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാറ്റ് കരയിലെത്തുമ്പോള്‍ ഓണ്‍സെറ്റ് എന്നു പറയും. ജലബാഷ്‌പം അധികമുള്ള കാറ്റാണിത്. എവിടെയൊക്കെ ഈ കാറ്റിനെ തടഞ്ഞു നിര്‍ത്താനുള്ള സാധ്യതയുണ്ടോ അവിടെയെല്ലാം മഴ പെയ്യും. കേരളത്തിലാണെങ്കില്‍ പശ്ചിമഘട്ട മലനിരകള്‍ ഈ കാറ്റിനെ തടയും, ഇതോടെ മഴയും തുടങ്ങും. പിന്നെ ഇത് അറിയപ്പെടുന്നത് മണ്‍സൂണ്‍ എന്നാണ്.

 

ReadAlso:

റാമിനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പോലീസ്: അപമാന ഭാരത്താല്‍ ജീവനൊടുക്കിയ നിതിന്‍ രാജിന്റെ മരണത്തിന് വിലയില്ല; ജാതി നാടകങ്ങളുടെ അരങ്ങില്‍ ആശ്വാസമായത് കോടതിയുടെ വാക്കുകള്‍ മാത്രം

റഷ്യ-ഉക്രെയിന്‍ യുദ്ധം: ഇന്ത്യാക്കാരുടെ മരണം നാലായി ?; യുദ്ധം ഏതായാലും, ആരൊക്കെ തമ്മിലായാലും എതിര്‍ക്കപെടേണ്ടത് ?; മകൊല്ലപ്പെട്ടതില്‍ മലയാളിയും

പൊതിച്ചോറില്‍ തട്ടി ആരോഗ്യം ?: കമ്യൂണിറ്റി കിച്ചണുമായി മന്ത്രി, ബാനറിനു കീഴില്‍ പൊതിച്ചോര്‍ നല്‍കുമെന്ന് സംഘടനകള്‍; പെട്ടുപോയത് പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം: കോണ്‍ഗ്രസിലെ തര്‍ക്കം വലുതാകുന്നു; മുഖ്യമന്ത്രിക്കെതിരേ കെ.എസ്.യു; മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു തുടങ്ങി

പവര്‍ കട്ട് തുടരും പക്ഷെ, ഫിഫ വേള്‍ഡ് കപ്പ് മത്സര സമയത്ത് വൈദ്യുതി മുടങ്ങില്ല: കരുണയോടെ കാക്കുന്ന കെ.എസ്.ഇ.ബി; ലോഡ് ഷെഡ്ഡിംഗ് മുന്‍കൂട്ടി അറിയിക്കില്ല ? കാരണം ഇതാണ് ?

പശ്ചിമഘട്ട മലനിരകള്‍ തടസം സൃഷ്ടിക്കുന്നതോടെ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ഇതിനെ മുകളിലൂടെ മറികടക്കാന്‍ ശ്രമിക്കും. ഇതോടെ ഈര്‍പ്പം നിറഞ്ഞ കാറ്റ് തണുക്കും. തണുത്താല്‍ പിന്നെ കാറ്റിന് സഞ്ചരിക്കാനാവില്ല. കേരളത്തില്‍ വ്യാപകമായ മഴയായി പെയ്തിറങ്ങും. തുടരെ തുടരെയുണ്ടാകുന്ന ഈ കാറ്റ് മറ്റു സംസ്ഥാനങ്ങളിലേക്കും പതിയെ സഞ്ചരിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തു നിന്നുള്ള കാറ്റ് കൊണ്ടു വരുന്ന മഴയായത് കൊണ്ടാണ് ഇതിനെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണെന്ന് പറയുന്നത്.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കടലില്‍ നിന്നും കരയിലേക്ക് നിരന്തരമായി കാറ്റു വീശും. ഇന്ത്യയില്‍ ലഭിക്കുന്ന മുഴുവന്‍ മഴയുടെ 75 ശതമാനത്തിലധികവും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നാണ് ലഭിക്കുന്നത്. അറബിക്കടല്‍ കൈവഴിയില്‍ സഞ്ചരിക്കുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഹിമാലയന്‍ മലനിരകളുടെ ഭാഗത്തു നിന്നും ബംഗാള്‍ ഉള്‍ക്കടല്‍ ലക്ഷ്യമാക്കി നീങ്ങും. പശ്ചിമ ബംഗാളും ബംഗ്ലാദേശും വഴി കടലിലേക്ക് പോകും. കടലില്‍ നിന്നും വീണ്ടും ഈര്‍പ്പം ശേഖരിച്ചു കരയിലേക്കു യാത്ര തുടങ്ങുമ്പോള്‍ വടക്ക് കിഴക്കന്‍ മണ്‍സൂണായി ഇതു രൂപാന്തരപ്പെടും.

ഒക്ടോബര്‍ മുതല്‍ ഡിംസബര്‍ വരെയാണ് തുടരുന്ന ഈ സീസണെ കേരളത്തില്‍ ഇതിനെ തുലാവര്‍ഷമെന്നാണ് വിളിക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ വ്യാപകമായി മഴ എത്തിക്കുക. ഇതിനു പുറമേ ഒഡീഷ, ദക്ഷിണ കര്‍ണാടക, തമിഴ്‌നാട്, ശ്രീലങ്ക, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളിലും വടക്കു കിഴക്കന്‍ മണ്‍സൂണ്‍ മഴ നല്‍കും. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലാണ് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തിന്‍റെ ഭാഗങ്ങളിലെത്തുക. കേരളത്തില്‍ ആദ്യ ദിവസങ്ങളില്‍ ശക്തമായി പിന്നാലെ മഴ ദുര്‍ബലമാകും.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ മടങ്ങി വരവിനെ റിട്രീറ്റ് എന്നു വിളിക്കും. പക്ഷേ ഈ മടങ്ങി വരവില്‍ മഴ ദുര്‍ബലമായിരിക്കും. ഓണ്‍സെറ്റില്‍ കൊടുങ്കാറ്റും, ഇടിമിന്നലിനും സാധ്യതയുണ്ട്. അന്തരീക്ഷം അത്രയും പ്രക്ഷുബ്ധമായിരിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്ത് ഇന്ത്യയില്‍ ലഭിക്കുന്ന മഴയില്‍ 75 ശതമാനവും തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൊണ്ടു വരുന്നതാണ്. മണ്‍സൂണിന് കൈവഴികളുണ്ട്. ഭൂമദ്ധ്യരേഖ പ്രദേശത്തു നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തുമ്പോള്‍ പല കൈവഴികളായി ഇതു പിരിയുന്ന പ്രതിഭാസമുണ്ടാകാറുണ്ട്. ഇതൊരു കാറ്റാണ്. കൃത്യമായ വഴിയില്‍ ഇതു സഞ്ചരിക്കില്ല.

പല പ്രതിബന്ധങ്ങളുമുണ്ടാകുമ്പോഴാണ് ഇതു കൈവഴികളായി പിരിയുക. മുന്‍പോട്ട് സഞ്ചരിക്കാന്‍ തടസമുണ്ടാകുമ്പോള്‍ വലത്തേക്കോ ഇടത്തേക്കോ തിരിയുന്ന സാമാന്യ രീതിയാണിത്. നദികളും ഇങ്ങനെയാണ്. വെള്ളത്തിന്‍റെ ഒഴുക്കിന് തടസം വരുമ്പോള്‍ നദി സമാനമായി കൈവഴികളായി പിരിയുന്ന പോലെ തന്നെയാണിതും. ഈ കൈവഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അറബിക്കടല്‍ കൈവഴിയും ബംഗാള്‍ ഉള്‍ക്കടല്‍ കൈവഴിയുമാണ്. ഇതില്‍ അറബിക്കടല്‍ കൈവഴിയാണ് നമുക്ക് മഴയെത്തിക്കുന്നത്. ഇതല്ലാതെ ബംഗാള്‍ ഉള്‍ക്കടല്‍ കൈവഴി മാര്‍ഗം മറ്റു സംസ്ഥാനങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

 

അറബി വാക്കായ മൗസിയില്‍ നിന്നാണ് മണ്‍സൂണ്‍ എന്ന വാക്ക് രൂപപ്പെടുന്നത്. മൗസം എന്ന ഹിന്ദി പ്രയോഗവും മണ്‍സൂണ്‍ എന്ന ഇംഗ്ലീഷ് പ്രയോഗവും ഈ അറബിവാക്കില്‍ നിന്നും രൂപമെടുത്തതാണ്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഓരോ പ്രദേശത്തേക്ക് സഞ്ചരിച്ചെത്തുന്ന സമയത്തെ താപം, മര്‍ദം, ആര്‍ദ്രത, ഭൂമിയുടെ കറക്കം, കാറ്റിന്റെ വേഗത എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ സ്വാധീനിക്കും.

ജെറ്റ് സ്ട്രീംസ് എന്ന പേരിലൊരു കാറ്റുണ്ട്. ഹിമാലയന്‍ ഭാഗത്തു രൂപപ്പെടുന്ന കാറ്റുകളാണിത്. ഇതു കടന്നു വരുമ്പോള്‍ കാറ്റിനെ അങ്ങോട്ട് ആകര്‍ഷിക്കുന്ന ഒരു ന്യൂനമര്‍ദ്ദ പാതി രൂപപ്പെടും. ഇതു തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിനെ ആകര്‍ഷിക്കും. ജെറ്റ് സ്ട്രീം തിയറി എന്നാണ് ഇതറിയപ്പെടുന്നത്. താപം, മര്‍ദം, ആര്‍ദ്രത, ഭൂമിയുടെ കറക്കം, കാറ്റിന്‍റെ വേഗത ഇതെല്ലാം ഭൂമിയുടെ അന്തരീക്ഷത്തെ സ്വാധീനിക്കും. പസഫിക് ഭാഗത്തെ ഉഷ്ണജല പ്രവാഹം അഥവാ എല്‍ നിനോ പ്രതിഭാസം വരുമ്പോള്‍ മണ്‍സൂണിലും മാറ്റം വരും. എന്നാല്‍ ഓണ്‍സെറ്റിന് ശേഷം വലിയ വ്യത്യാസങ്ങളുണ്ടാകില്ല.

ഓണ്‍സെറ്റിന് ശേഷം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ ഭാവി പ്രവചിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. തെക്ക് പടിഞ്ഞാറന്‍ കാറ്റിന്‍റെ സ്വാധീനത്തില്‍ നിരന്തരമായി മഴ പെയ്യില്ലെങ്കിലും നാല് ദിവസമൊക്കെ തുടരെ മഴ ലഭിക്കും. അതിന് ശേഷം മഴയ്ക്ക് ഇടവേളയുണ്ടാകും. സമുദ്ര നിരപ്പിലുണ്ടാകുന്ന വ്യതിയാനമനുസരിച്ചാണ് ഇടവേളയുണ്ടാവുക. ഒരു മാസത്തില്‍ 5-6 ദിവസങ്ങള്‍ ഇടവേള ഉണ്ടാകും. ഇടവേള ഇല്ലെങ്കില്‍ പ്രളയമുണ്ടാകും. നിരന്തരമായ മഴ നാലു ദിവസത്തോളമേ കാണു. ചില സമയത്തെ തെക്ക് പടിഞ്ഞാറന്‍ കാറ്റില്‍ ഊഷ്മാവുണ്ടാകില്ല. പക്ഷെ അന്തരീക്ഷം മേഘാവൃതമായി തുടരും. ചിലപ്പോള്‍ ഇവിടെ പെയ്യാതെ മറ്റിടങ്ങളിലേക്ക് കടന്നു പോകാനും സാധ്യതയുണ്ട്.

ഓണ്‍സെറ്റ് കഴിഞ്ഞു അന്തരീക്ഷം തണുക്കും. ചൂട് നിലനിന്നാല്‍ മാത്രമേ മര്‍ദം കുറയൂ. അദ്യത്തെ മഴ കഴിഞ്ഞു തണുത്ത് കിടക്കുന്ന അന്തരീക്ഷത്തില്‍ ഊഷ്മാവിനെ നിലനിര്‍ത്താനുള്ള ശേഷി കുറഞ്ഞു വരും. ഇതോടെ തെക്ക് പടിഞ്ഞാറന്‍ കാറ്റ് കേരളം കടന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് പോകും. അവിടെ ചൂട് പിടിച്ചു കിടക്കുന്ന അന്തരീക്ഷത്തില്‍ മഴ പെയ്യും. പോകുന്ന വഴിയിലെ ജലാശയങ്ങളില്‍ നിന്നും തെക്ക് പടിഞ്ഞാറന്‍ കാറ്റ് ഈര്‍പ്പം വലിച്ചെടുക്കും. സമയക്രമം എപ്പോഴും സാധ്യത മാത്രമായിരിക്കും. ഒരു പ്രദേശത്ത് നാല് മാസമാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടരാനുള്ള സാധ്യത. കേരളത്തില്‍ മണ്‍സൂണ്‍ കഴിഞ്ഞാലും ഉത്തരേന്ത്യയില്‍ തുടര്‍ന്നേക്കും.

Tags: anweshanammonsoon

Latest News

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies