എത്ര പോയാലും യാത്രികർക്ക് മടുക്കാത്ത ഇടമാണ് ഇടുക്കി. ഇരുവശവും പച്ചപ്പാൽ മൂടിയ വഴികളും, തണുപ്പും, ഏലത്തിന്റേയും കാപ്പി പൂക്കളുടെയും മണവും ഓരോ യാത്രികരെയും ഹരം കൊള്ളിക്കും. ഓരോ യാത്രയിലും ഇടുക്കി പുതിയ കാഴ്ച്ചകളെന്തെങ്കിലും കരുതി വയ്ക്കാതെ ഇരിക്കില്ല.
ഇടുക്കിയിലെ ചില ഇടങ്ങളെ പരിചയപ്പെടാം
വണ്ടൻമേട്
കേരളത്തിന്റെ സുഗന്ധ വ്യജ്ഞന തലസ്ഥാനമാണ് വണ്ടൻമേട്. ലോകത്തിലെ തന്നെ ഏറ്റവും ഗുണമേൻമയും സ്വാദും സുഗന്ധവും എല്ലാമുള്ള ഏലക്കാ ഉത്പാദിപ്പിക്കുന്ന സ്ഥലമാണ് വണ്ടൻമേട്. ഇടുക്കി എന്നും ഒളിപ്പിച്ചിരിക്കുന്ന മനോഹര ഇടങ്ങളിലൊന്ന്.
സമുദ്ര നിരപ്പിൽ നിന്നും നാലായിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്കിടയിൽ അധികം അറിയപ്പെടാത്ത ഒരിടമാണ്. തേക്കടി-മൂന്നാർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന വണ്ടൻമേട് എല്ലാ തരത്തിലുമുള് സഞ്ചാരികൾക്കു യോജിച്ച ഇടമാണ്.
കീഴാർകുത്ത് വെള്ളച്ചാട്ടം
ഇടുക്കിയുടെ അത്ഭുതങ്ങളിലൊന്ന് എന്നാണ് കീഴാർകുത്ത് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. റെയിന്‍ബോ വെള്ളച്ചാട്ടം അഥവാ മഴവിൽ വെള്ളച്ചാട്ടം എന്നും പേരുള് കീഴാർകുത്ത് വെള്ളച്ചാട്ടം വനത്തിനുള്ളിലാണ് ഉള്ളത്. കിഴക്കാംതൂക്കായ പാറയിൽ നിന്നും താഴേക്ക് പതിക്കുന്ന ഇവിടെ എത്തണമെങ്കിൽ അഞ്ച് കിലോമീറ്റർ ദൂരമാണ് കൊടുംകാടിനുള്ളിലൂടെ സഞ്ചരിക്കേണ്ടത്.
ഏകദേശം 1500 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഇത് താഴേക്ക് പതിക്കുന്നത്.
തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ അകലെയാണിത്.
രാമക്കൽമേട്
ചരിത്രത്തോടും ഐതിഹ്യങ്ങളോടും ഏറെ ചേർന്നു കിടക്കുന്ന ഒരിടമാണ് രാമക്കൽമേട്. ശ്രീ രമാന്റെ കാലടികൾ പതിഞ്ഞിട്ടുണ്ട് എന്നു വിശ്വസിക്കുന്ന ഇവിടം തമിഴ്നാടിനോട് ചേർന്ന് കിടക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാറ്റുവീശുന്നത്. സാധാരണയായി മണിക്കൂറില്‍ 32.5 കിലോമീറ്റര്‍ വേഗതയാണ് ഇവിടുത്തെ കാറ്റിനുള്ളത്.
100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുന്ന സമയവും ഇവിടെയുണ്ട്. കാറ്റില്‍ നിന്നും വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമും ഇവിടെയുണ്ട്. രാമക്കല്‍മേടിന്റെ പ്രധാന കാഴ്ചകളിലൊന്നാണ് ഇപ്പോ വീഴും എന്ന മട്ടില്‍ കാണുന്ന പാറക്കൂട്ടങ്ങള്‍. അടുക്കിവെച്ചപോലെ ഇരിക്കുന്ന ആ പാറക്കൂട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട ഫോട്ടേ ലൊക്കേഷന്‍ കൂടിയാണ്.
ഹിൽവ്യൂ പാർക്ക്
ഇടുക്കി ഡാമിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന ഹില്‍വ്യൂ പാർക്ക് ഇടുക്കിയുടെ ഏറ്റവും മനോഹരമായ കാഴ്തകൾ സമ്മാനിക്കുന്ന ഇടമാണ്.
ഡാമിന്റെ കാഴ്ചകളടക്കം ചുറ്റുമുള്ള ഒട്ടേറെ സ്ഥലങ്ങൾ ഇവിടെ നിന്നാൽ കാണാം. ഇടുക്കിയുടെ ഒരു പനോരമിക് വ്യൂ തന്നെയാണ് ഇവിടെ എത്തുന്നവരുടെ ആകർഷണവും. കുടുംബവും കൂട്ടുകാരുമായി എത്തി വൈകുന്നേരങ്ങൾ ചിലവഴിക്കാനെത്തുന്നവരാണ് ഇവിടുത്തെ സഞ്ചാരികൾ. ബോട്ടിങ്ങിനും മറ്റും സൗകര്യമുള്ള ഈ പാർക്ക് എട്ട് ഏക്കർ വിസ്തീർണ്ണത്തിലാണ് പരന്നു കിടക്കുന്നത്. വെള്ളം കുടിക്കാനും മറ്റും എത്തുന്ന കാട്ടാനകൾ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
തൊമ്മൻകുത്ത് വെള്ളച്ചാട്ടം
ഇടുക്കിയിൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. തട്ടുതട്ടാി പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം ഓരോ തട്ടിലും ഓരോ ചെറിയ കുളത്തിനു രുപം നല്കുന്നു. ഇവിടെ നിന്നും വീണ്ടും താഴേയ്ക്ക് പതിക്കുകയാണ് ഇത് ചെയ്യുന്നത്.
തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി ഏഴുനിലകുത്ത് എന്നൊരു വെള്ളച്ചാട്ടവും കാണാം. കാടിനുള്ളിലൂടെ ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കണം ഇവിടെ എത്താൻ.
ട്രക്കിങ്ങിനു ഏറെ പേരു കേട്ട തൊമ്മൻകുത്ത് മഴക്കാലങ്ങളിൽ അല്പം അപകടകാരിയാണ്.
ഇലവീഴാപൂഞ്ചിറ
സാഹസികരെ മാടി വിളിക്കുന്ന ഇലവീഴാപൂഞ്ചിറ ആയിരക്കണക്കിന് ഏക്കർ സ്ഥലത്തായി മൂന്ന് മലകൾ ചേർന്നു കിടക്കുന്ന സ്ഥലമാണ്. ട്രക്കിങ്ങിനും ഓഫ് റോഡിങ്ങിനും ഹൈക്കിങ്ങിനും ഒത്തിരി സാധ്യതകളുള്ള ഇലവീഴാപൂഞ്ചിറ മണ്ണക്കുന്ന്, കുടയത്തൂർ, തോണിപ്പാറ എന്നീ സ്ഥലങ്ങളോട് ചേർന്നാണ് കിടക്കുന്നത്.
കാൽവരി മൗണ്ട്
അടുത്ത കാലത്തായി സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ സ്ഥലമാണ് കാൽവരി മൗണ്ട്. വലിയൊരു കുന്നിന്റെ മുകളിലുള്ള ഇവിടം പനോരമിക് കാഴ്ചയുടെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്.
ഇടുക്കി ഡാം റിസർവോയറിന്റെ മനോഹരമായ കാഴ്ച കാണുവാനാണ് ഇവിടെ സഞ്ചാരികളെത്തുന്നത്. ഇടുക്കി ഡാം റിയർവോയർ മുതൽ അയ്യപ്പൻകോവിൽ വരെ നീണ്ടു കിടക്കുന്ന സ്ഥലം ഇവിടെ നിന്നും കാണാം.
ഇടുക്കി ഡാം
കുറുവന്‍ മലയെയും കുറുവത്തി മലയെയും കൂട്ടിയിണക്കി നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ട് പെരിയാർ നദിക്കു കുറുകെയാണുള്ളത്. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇത് 1976 ലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇടുക്കി ഡാം എന്നാല്‍ മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ്.
ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ് ഡാം, ചെറുതോണി ഡാം…ഇത് മൂന്നും ചേര്‍ന്നതാണ് ഇടുക്കി ഡാം എന്നറിയപ്പെടുന്നത്. പ്രത്യേകതകള്‍ ധാരാളമുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. അത്തരത്തിലൊരു പ്രത്യേകതയാണ് ഷട്ടറുകളില്ലാത്ത അണക്കെട്ടാണ് ഇതെന്നുള്ളത്.
എന്നാല്‍ ഡാം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് ആവശ്യം വന്നാല്‍ തുറക്കുന്നത്.ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയും ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
മരണമന്വേഷിച്ചു മഹാനഗരിയിലേക്ക്
കോഴിക്കോടിന്റെ ഉൾനാടുകളിലേക്ക് പോയാലോ?
പ്രേത നഗരവും, കുഴപ്പിക്കുന്ന പുരാണങ്ങളും: ഒരു ട്രിപ്പ് പോയാലോ?
ഭക്ഷണം കഴിക്കാം കായലിന്റെ നടുക്കിരുന്നു: ഈ വീക്കെൻഡ് അവിടെ ചെലവഴിച്ചാലോ?