Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

KCL രണ്ടാം സീസണ്‍ ആര് തൂക്കും?: കൊച്ചി പഴയകൊച്ചി അല്ലെന്നറിയാം പക്ഷെ, കൊല്ലം അത് പഴയ കിടിലം തന്നെ ?; ഫൈനല്‍ നാളെ, കൊച്ചിയും കൊല്ലവും നേര്‍ക്കുനേര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 6, 2025, 03:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളാ ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ എത്തിയിരിക്കുകയാണ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സും കൊല്ലം സെയിലേഴ്‌സുമാണ് ഏറ്റു മുട്ടുന്നത്. ഒന്നാം സിസണില്‍ കൊച്ചി അത്ര വലിയ ടീമൊന്നുമല്ലായിരുന്നു. പക്ഷെ, കൊല്ലം സെയിലേഴ്‌സ് ഒന്നാം സീസണ്‍ വിന്നേഴ്‌സാണ്. അവര്‍ രണ്ടാം സീസണിലും ഫൈനലില്‍ എത്തിയെന്നത് സ്വാഭാവികം മാത്രം. എന്നാല്‍, കൊച്ചി പഴയ കൊച്ചയല്ല, അത് കരുത്തിന്റെ നിറകുടങ്ങളെയാണ് അണിനിരത്തിയിരിക്കുന്നത്. എങ്കിലും അമല്‍ നീദ് ചിത്രമായ ബിഗ് ബിയില്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രം പറയുന്നൊരു ഡയലോഗുണ്ട്. ‘കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷെ, ബിലാല് പഴയ ബിലാല് തന്നെയാണ്’.

ഈ ഡയലോഗാണ് കേരളാ ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ ദിനത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനോട് കൊല്ലം സെയിലേഴ്‌സിനും പറയാനുള്ളത്. ‘ കൊച്ചി പഴയ(ഒന്നാം സീസണിലെ) കൊച്ചിയല്ലെന്നറിയാം, പക്ഷെ, കൊല്ലം പഴയ കൊല്ലം തന്നെയാണ്. മുട്ടുമ്പോള്‍ കട്ടക്ക് മുട്ടണമെന്ന് സാരം. നാളെയാണ് ഫൈനല്‍. അതും അന്താരാഷ്ട്രാ സ്റ്റേഡിയത്തിലെ ലോകോത്തര പിച്ചില്‍. വൈകിട്ട് 6.30നാണ് മത്സരം. കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടും ജയിച്ചായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സെമിയിലേക്ക് എത്തിയത്. സെമിയില്‍ കാലിക്കറ്റിനെതിരെ 15 റണ്‍സിന്റെ വിജയം. ഒടുവില്‍ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുകയാണ് കൊച്ചി. ഇവിടെ കൊച്ചിയുടെ നഷ്ടം സഞജു സാംസണിന്റേതാണ്. ദേശീയ ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസന്റെ അഭാവം തീര്‍ച്ചയായും കൊച്ചിയ്ക്ക് വലിയൊരു തിരിച്ചടിയാകും.

സഞ്ജുവില്ലാതെ ടീം നേടിയ വിജയങ്ങള്‍ ആത്മവിശ്വാസം പകരുന്നുണ്ട് എന്നതും പറയേണ്ടതുണ്ട്. സെമിയിലൊഴികെ മറ്റ് മത്സരങ്ങളിലെല്ലാം വിനൂപ് മനോഹരന്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കങ്ങളാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. 11 ഇന്നിങ്‌സുകളില്‍ നിന്നായി 344 റണ്‍സുമായി ബാറ്റിങ് പട്ടികയില്‍ നാലാം സ്ഥാനത്താണ് വിനൂപ് ഇപ്പോള്‍. സഞ്ജുവിന്റെ അഭാവത്തില്‍ വിനൂപിനൊപ്പം ഇന്നിങ്‌സ് തുറന്ന വിപുല്‍ ശക്തിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. മുഹമ്മദ് ഷാനുവും നിഖില്‍ തോട്ടത്തും സാലി സാംസനും അടങ്ങുന്ന മധ്യനിരയും ശക്തമാണ്. മധ്യനിരം നിറം മങ്ങിയ മത്സരങ്ങളില്‍ ആല്‍ഫി ഫ്രാന്‍സിസ് ജോണും ജോബിന്‍ ജോബിയും മുഹമ്മദ് ആഷിഖും ജെറിന്‍ പി എസുമടങ്ങിയ ഓള്‍റൗണ്ടര്‍മാരായിരുന്നു ടീമിനെ കരകയറ്റിയത്. ബൗളിങ്ങില്‍ കെ.എം ആസിഫ് തന്നെയാണ് ടീമിന്റെ കരുത്ത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളുമായി ബൗളര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ആസിഫ്. ആസിഫിന്റെ വേഗവും കൃത്യതയും അനുഭവ സമ്പത്തും ഫൈനലിലും ടീമിന് മുതല്‍ക്കൂട്ടാവും. അവസാന മത്സരങ്ങളില്‍ ടീമിനായിറങ്ങിയ പി.കെ മിഥുനും മികച്ച ബൗളിങ് കാഴ്ച വയ്ക്കുന്നുണ്ട്. മറുവശത്ത് പത്ത് മത്സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയ ടീമാണ് കൊല്ലം സെയിലേഴ്‌സ്. എന്നാല്‍ സെമിയില്‍ എതിരാളികളായ തൃശൂരിനെ നിഷ്പ്രഭരാക്കി, പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു അവരുടേത്. മികച്ച ഫോമിലുള്ള ബൗളര്‍മാരും, അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തന്ത്രങ്ങളുമാണ് കഴിഞ്ഞ മത്സരങ്ങളിലെ വിജയങ്ങളില്‍ നിര്‍ണ്ണായകമായത്.

അഖില്‍ സ്‌കറിയ കഴിഞ്ഞാല്‍ ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് കൊല്ലത്തിന്റെ അമല്‍ എ ജിയാണ്. ഇത് വരെ 16 വിക്കറ്റുകള്‍ വീഴ്ത്തിയ അമല്‍ തന്നെയായിരുന്നു സെമിയില്‍ തൃശൂരിനെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയത്. അമലിനൊപ്പം പവന്‍ രാജും ഷറഫുദ്ദീനും വിജയ് വിശ്വനാഥും അജയഘോഷും എം.എസ് അഖിലുമടങ്ങുന്നതാണ് ബൗളിങ് നിര. ഇവരിലെല്ലാവരും തന്നെ ഓള്‍ റൗണ്ടര്‍മാരുമാണ്. ബാറ്റിങ്ങില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്നവരാണ് ആദ്യ നാല് താരങ്ങളും. അഭിഷേക് ജെ നായര്‍ കഴിഞ്ഞ ഏതാനും മല്‌സരങ്ങളില്‍ സ്ഥിരമായി ഫോം നിലനിര്‍ത്തുന്നുണ്ട്. കൂറ്റനടകളിലൂടെ സ്‌കോറുയര്‍ത്താന്‍ കെല്പുള്ളവരാണ് സച്ചിന്‍ ബേബിയും വിഷ്ണു വിനോദും.

അവസാന മല്‌സരങ്ങളില്‍ ഇറങ്ങി മികച്ച പ്രകടനം കാഴ്ച വച്ച ഭരത് സൂര്യയും വത്സല്‍ ഗോവിന്ദും കൂടി ചേരുമ്പോള്‍ അതിശക്തമായ ബാറ്റിങ് നിരയാണ് കൊല്ലത്തിന്റേത്. ഒപ്പത്തിനൊപ്പം നില്കുന്ന കരുത്തുറ്റ രണ്ട് ടീമുകളാണ് ഫൈനല്‍ പോരാട്ടത്തില്‍ നേര്‍ക്കുനേരെത്തുന്നത്. ഫൈനലിന്റെ സമ്മര്‍ദ്ദം മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ടീമിനെത്തേടിയാകും വിജയമെത്തുക. ഒപ്പം ടോസിന്റെ ഭാഗ്യവും നിര്‍ണ്ണായകമാവും.

CONTENT HIGH LIGHTS;

ReadAlso:

മോദിയുടെ മോടി പിടിപ്പിക്കല്‍ ?: ലൂട്ട്യന്‍സ് ബംഗ്ലാവുകളുടെ നവീകരണത്തിന് ചെലവിട്ടത് 547.68 കോടി; രാജ്യത്ത് വീടില്ലാത്ത മനുഷ്യരെ നോക്കി പരിഹസിക്കുന്നോ ?

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

കൊച്ചി പഴയകൊച്ചി അല്ലെന്നറിയാം പക്ഷെ, കൊല്ലം അത് പഴയ കിടിലം തന്നെ ?: KCL രണ്ടാം സീസണ്‍ ആര് തൂക്കും?; ഫൈനല്‍ നാളെ, കൊച്ചിയും കൊല്ലവും നേര്‍ക്കുനേര്‍

 

Tags: കൊച്ചി പഴയകൊച്ചി അല്ലെന്നറിയാം പക്ഷെകൊല്ലം അത് പഴയ കിടിലം തന്നെ ?sanju samsonKAZHAKKOOTTAMANWESHANAM NEWSKerala Cricket LeagueKochi Blue TigersGREEN FIELD STADIUMKCL SEASON 2KOLLAM SAILERSKCL രണ്ടാം സീസണ്‍ ആര് തൂക്കും?

Latest News

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം | Case involving threats to Kothamangalam SHO: Bail granted to Arjun Ayanki

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies