Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

വിമാനസര്‍വീസുകൾ സ്തംഭിച്ചു; താലിബാന്റെ ഇന്റര്‍നെറ്റ് നിരോധനത്തിൽ ഒറ്റപ്പെട്ട് അഫ്ഗാന്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2025, 10:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാബൂള്‍: താലിബാന്‍ ഭരണകൂടത്തിന്റെ ഇന്റര്‍നെറ്റ് നിരോധനം അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങളെയും ബാങ്കിങ് മേഖലയെയും മോശമായി ബാധിച്ചു. വിമാനസർവീസുകൾ നിലച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും വിച്ഛേദിച്ച ഓണ്‍ലൈന്‍ പഠനവും നിലച്ചു. തിങ്കളാഴ്ചയാണ് താലിബാന്‍ ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത്.

ഇന്റര്‍നെറ്റ് നിരോധനത്തിന് പിന്നിലെ കാരണമെന്താണെന്ന് താലിബാന്‍ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ലെങ്കിലും സദാചാരനിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് അധാര്‍മികമാണെന്നാണ് താലിബാന്റെ നിലപാടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് രാജ്യത്തെ വിമാനസര്‍വീസുകളെയും ബാധിച്ചതായാണ് വിവരം. അഫ്ഗാനിലെ പ്രധാനവിമാനത്താവളമായ കാബൂള്‍ വിമാനത്താവളം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് ബിബിസി റിപ്പോര്‍ട്ട്‌ചെയ്തു. ചൊവ്വാഴ്ച കാബൂളില്‍നിന്ന് പുറപ്പെടുന്നതും കാബൂളിലേക്ക് വരുന്നതുമായ ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. വ്യാഴാഴ്ച വരെ കാബൂളിലേക്ക് സര്‍വീസുകളില്ലെന്നാണ് പല വിമാനക്കമ്പനികളും യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്റര്‍നെറ്റ് നിരോധനം തുടരുമെന്നാണ് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ എന്ന് പുനഃരാരംഭിക്കുമെന്നതിലും വ്യക്തതയില്ല.

ആശയവിനിമയമാര്‍ഗം തടസ്സപ്പെട്ടതിന് പുറമേ രാജ്യത്തെ ബാങ്കിങ്, ഓണ്‍ലൈന്‍ പഠനത്തെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളടക്കം നിശ്ചലമായി. ഇന്റര്‍നെറ്റ് നിരോധനത്തോടെ അഫ്ഗാന്‍ ജനതയുടെ പുറംലോകവുമായുള്ള എല്ലാബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ വിവിധപ്രവിശ്യകളിലായി താലിബാന്‍ ഭരണകൂടം ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചുവരികയാണ്. എന്നാല്‍, തിങ്കളാഴ്ച വൈകീട്ടുവരെ തലസ്ഥാനമായ കാബൂളില്‍ ഇത്തരം നടപടികളുണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് പ്രവൃത്തിദിവസം അവസാനിച്ചതിന് പിന്നാലെയാണ് കാബൂളിലെ ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്രയുംവേഗം പുനഃസ്ഥാപിക്കാന്‍ യുഎന്‍ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

ReadAlso:

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

ടിബറ്റിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു

മനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണം | Shamonda virus confirmed in humans for the first time; one death in France

 

Tags: TALIBANworldinternet

Latest News

വിയറ്റ്‌നാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുന്നു

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒക്ടോബർ 26 വരെ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

വിജിലൻസ് അന്വേഷണ വിവരങ്ങൾക്ക് മറകെട്ടി സർക്കാർ; ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies