ബീഫും ചിക്കനുമൊക്കെ കഴിഞ്ഞാൽ അതിലും രുചികരമായ മറ്റൊന്നാണ് മട്ടൺ. ഇതില്‍ തന്നെ മട്ടണ്‍ കറിയും സ്റ്റ്യൂവുമെല്ലാം പലരും കഴിച്ചു കാണും, എന്നാൽ, എല്ലില്ലാത്ത മട്ടണിൽ നല്ല മസാല ചേർത്തുണ്ടാക്കിയ മട്ടണ്‍ ഉരുളകൾ കഴിച്ചിട്ടുണ്ടോ?
ചേരുവകൾ:
മട്ടൺ (എല്ലില്ലാത്തത്) – 500 ഗ്രാം
സവാള- 1
പച്ചമുളക്- 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്‌പൂൺ
മഞ്ഞൾപ്പൊടി- ½ ടീസ്‌പൂൺ
മുളകുപൊടി- 1 ടീസ്‌പൺ
ഗരം മസാല- 1 ടീസ്‌പൂൺ
മുട്ട- 1
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയാറാക്കുന്നവിധം:
ആദ്യം മട്ടണ്‍ ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ച് നന്നായി അരച്ചെടുക്കുക. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഇതിനു ശേഷം അരച്ച്‌വച്ച മട്ടണിലേയ്‌ക്ക് മഞ്ഞൾപ്പൊടി, മുളക്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. അതിന് ശേഷം ഇവ ചെറിയ ഉരുളകളാക്കി മാറ്റാം. പിന്നീട് ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കുക ഇതിലേയ്‌ക്ക് അരിഞ്ഞ് വച്ച സവാള ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം, ഒരു പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. നേരത്തേ ഉണ്ടാക്കിവച്ച ഉരുളകൾ മുട്ടയിൽ മുക്കിയെടുത്ത് വെളിച്ചെണ്ണയിലിട്ട് വറുത്ത് കോരാം. സ്വാദിഷ്‌ടമായ മട്ടണ്‍ ബോൾസ് റെഡി
















