തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് അടിപൊളി ബ്രോക്കോളി സൂപ്പ് ഉണ്ടാക്കാം.
ചേരുവകള്‍
1. ബ്രോക്കോളി – 300 ഗ്രാം
2. സവാള – 1/2
3. ബേ ലീഫ് – 1
4. ഉപ്പ് – ആവശ്യത്തിന്
5. വെള്ളം – 4 കപ്പ്
6. ഒലിവ് ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍
7. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍
8. ചില്ലി ഫ്ലേക്സ് – അര ടീസ്പൂണ്‍
9. തേങ്ങാപ്പാല്‍ – 3 ടേബിള്‍സ്പൂണ്‍
10. കുരുമുളക് പൊടി – കാല്‍ ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ എല്ലാം കൂടി ഒരുമിച്ചു ചേര്‍ത്ത് ഏഴു മിനിറ്റ് വരെ വേവിക്കുക. ബേ ലീഫ് എടുത്തു കളഞ്ഞ ശേഷം തണുപ്പിക്കുക. ശേഷം, മിക്സിയില്‍ അടിക്കുക. പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കിയ ശേഷം വെളുത്തുള്ളി ഇട്ട് സ്വര്‍ണ്ണ നിറമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് നേരത്തെ മിക്സിയില്‍ അടിച്ച ബ്രോക്കോളി ഒഴിക്കുക. ഇതിലേക്ക് ചില്ലി ഫ്ലേക്സ്, കുരുമുളക് പൊടി, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ക്കുക. രുചികരമായ കോളിഫ്ലവര്‍ സൂപ്പ് റെഡി.
















