ആലപ്പുഴ മാവേലിക്കരയിൽ നഗരമധ്യത്തിൽ ഒഴുകുന്ന കോട്ട തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര മിൽക്ക് സൊസൈറ്റിയുടെ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.
മൃദദേഹത്തിന്റെ തൊട്ട് അടുത്തായി സൈക്കിൾ കിടപ്പുണ്ട്. സൈക്കിളിൽ വന്നയാൾ സ്ലാബ് ഇല്ലാത്ത ഭാഗത്ത് കൂടി തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
















