ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമായ കൊല്ലം പത്തനാപുരത്ത് യുഡിഎഫ് വന്‍ വിജയം. പത്തനാപുരം പഞ്ചായത്തിലും ബ്ലോക്കിലും ആണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ 14 വാര്‍ഡുകളിലും 10 വാര്‍ഡുകളും പിടിച്ചെടുത്ത് യുഡിഎഫ് ഭരണം സ്വന്തമാക്കിയിരിക്കുകയാണ്. എല്‍ഡിഎഫിന് നാല് സീറ്റുകൾ മാത്രമേ സ്വന്തമാക്കാൻ സാധിച്ചൊള്ളു.
പത്തനാപുരം ഗ്രാമപഞ്ചായത്തിൽ 20 വാര്‍ഡുകളില്‍ 10 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. 7 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സ്വതന്ത്രന്‍ എന്നിവരാണ് മറ്റ് മൂന്ന് സീറ്റുകളില്‍ വിജയം നേടിയത്.
















