തക്കാളി രസം തുടങ്ങി വിവിധ രീതികളില്‍ രസം തയാറാക്കാറുണ്ട്. എന്നാല്‍ മുല്ലപ്പൂ മൊട്ട് ഉപയോഗിച്ച് രസം ഉണ്ടാക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഒരു മിക്‌സർ ഗ്രൈൻഡറിൽ 1 ടീസ്പൂൺ ജീരകം, 1 ടീസ്പൂൺ കുരുമുളക്, 3 വെളുത്തുള്ളി അല്ലികള്‍ എന്നിവ ചേർത്ത് ചതച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ നെല്ലിക്കാവലുപ്പത്തില്‍ പുളി, 1 തക്കാളി, 1 കപ്പ് വെള്ളം, 1 ടീസ്പൂൺ കായം, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒരു പാനിൽ 1 ടേബിള്‍ സ്പൂൺ എണ്ണ, 1 ടീസ്പൂൺ കടുക്, 1 ചുവന്ന മുളക്, കറിവേപ്പില, ചതച്ച മസാലകൾ, തയാറാക്കിയ തക്കാളി പുളി മിക്സ്, 1 കപ്പ് വെള്ളം എന്നിവ ചേർക്കുക. ഇത് നുര വരാൻ തുടങ്ങിയാൽ തീ ഓഫ് ചെയ്ത് മല്ലിയിലയും 1/4 കപ്പ് കഴുകിയ മുല്ലപ്പൂവും ചേർക്കുക. 15 മിനിറ്റ് വച്ച ശേഷം മുല്ലപ്പൂ നീക്കം ചെയ്യുക. നല്ല മുല്ലപ്പൂ സുഗന്ധമുള്ള രസം റെഡി.
















