Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

KSRTCയിലെ തലയ്ക്കു വെളിവുള്ളവര്‍ വായിച്ചറിയാന്‍ ?: “ഒരു ഡോക്ടറുടെ കാഴ്ചയില്‍ KSRTC ജീവനക്കാരുടെ ജീവിതം”; ജോലിക്കു കൂലിയായി മാറാ രോഗങ്ങളും മരണവും ?; മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന കുറിപ്പ് !!

എങ്ങനെയാണ് ഒരു KSRTC ജീവനക്കാരന്‍ രോഗിയാകുന്നത് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 24, 2025, 12:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏതൊരാള്‍ക്കും വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണ് KSRTC ജീവനക്കാരായ ഡ്രൈവര്‍-കണ്ടക്ടര്‍ ജോലിയുടെ ബുദ്ധിമുട്ടും തീവ്രതയും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജോലിയാണ് ഡ്രൈവിംഗ്. മനസ്സും ശരീരവും ഒരുപോലെ അല്ലെങ്കില്‍ അപകടം ഉറപ്പാണ്. അത്തരം അപകടങ്ങളില്‍ നഷ്ടമാകുന്നത്, സ്വന്തം ജീവന്‍ മാത്രമല്ല, മറ്റനേകം ജീവനുകള്‍ കൂടിയാണ്. അപ്പോള്‍ ഉത്തരവാദിത്വവും, സുരക്ഷയും കൂടി ജീവനക്കാരുടെ ചുമലിലാണ്. നിരത്തുകളിലെ അധിക മാനസിക സംഘര്‍ഷം മുതല്‍, അമിത ചൂടും, ടെന്‍ഷനും, നിര്‍ജലീകരണവും, നിര്‍ത്താതെയുള്ള യാത്രകളുമെല്ലാം നിത്യരോഗത്തിന്റെ വഴിയിലേക്കാണ് തള്ളി വിടുന്നത്. KSRTC യിലെ മരണനിരക്ക് തന്നെ പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും, അവര്‍ ചെയ്യുന്ന ജോലിയുടെ കാഠിന്യം.

ഇത് കാലങ്ങളായി പറഞ്ഞുകൊണ്ടേയിരിക്കുന്ന കാര്യമാമ്. പക്ഷെ, രോഗത്തെ കുറിച്ചും, അതിന്റെ ചികിത്സയെ കുറിച്ചും ആധികാരികമായി ഡോക്ടര്‍മാര്‍ക്കു മാത്രമേ പറയാനാകൂ. പ്രത്യേകിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തന്നെ രോഗമുണ്ടെന്ന് പറയുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണമെന്നിരിക്കെ, KSRTC ജീവനക്കാരുടെ ആയുര്‍ ദൈര്‍ഘ്യവും രോഗവിവരങ്ങളും ഒരു ഡോക്ടര്‍ തന്നെ പറയുന്നുണ്ട്. KSRTC നെടുമങ്ങാട് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന ‘ഒരു ഡോക്ടറുടെ കാഴ്ചപ്പാടില്‍ KSRTC ജീവനക്കാരുടെ ജീവിതം’ എന്ന കുറിപ്പാണ് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചത്. കാരണം, ഈ കുറിപ്പില്‍ പറയുന്നതു പോലെ, ‘KSRTC ജീവനക്കാരുടെ ജീവിതം ബസിന്റെ വേഗത പോലെയാണ്. പുറത്ത് മുന്നോട്ട് പോവുന്നു, അകത്ത് ക്ഷയം (desgaste) സംഭവിച്ചു കൊണ്ടിരിക്കുന്നു.’

നിങ്ങള്‍ ഒരു വാഹനം ഓടിക്കുന്ന ആളാണെങ്കില്‍ (ഏതു വാഹനമായാലും) റോഡിലേക്കിറങ്ങുമ്പോള്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ആലോചിച്ചാല്‍ മനസ്സിലാകും ഒരു KSRTC ഡ്രൈവറുടെ മാനസിക നില എന്തായിരിക്കുമെന്ന്. ഇത്, KSRTC മാനേജ്‌മെന്റിനും വകുപ്പുമന്ത്രിക്കും, ജീവനക്കാരെ ഊറ്റി പറ്റിച്ചു ജീവിക്കുന്ന സംഘടനകള്‍ക്കും, സമൂഹത്തിനുമറിയാം. എന്നാല്‍, ആര്‍ക്കും ഒന്നുമറിയാത്തതു പോലെ മുന്നോട്ടു പോകുന്നു എന്നുമാത്രം. അതുകൊണ്ട്, ഡോക്ടറുടെ ഈ കുറിപ്പ് വായിക്കുന്നത് KSRTCയിലെ തലയ്ക്കു വെളിവുള്ളവര്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. കാരണം, അവര്‍ക്കേ ടിക്കറ്റ് കളക്ഷനില്‍ റെക്കോര്‍ഡ് ഇടുന്ന പാവം തൊഴിലാളികളുടെ വേദനയും നീറ്റലും മനസ്സിലാക്കാനാകൂ. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നതു പോലെ ഒരു കാര്യം പറയാം. KSRTC ജീവനക്കാര്‍ തന്നെ തങ്ങളുടെ സ്ഥിതി എന്താണെന്ന് വിളിച്ചു പറയേണ്ടതുണ്ട്. ഇല്ലെങ്കില്‍ നിങ്ങള്‍ മരണത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടേയിരിക്കും ദിനംപ്രതി.

  • ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ

ഒരു ഡോക്ടറുടെ കാഴ്ചയില്‍: KSRTC ജീവനക്കാരുടെ ജീവിതം

ഞാന്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ദിവസവും എന്റെ OP യിലൂടെ കടന്നുപോകുന്ന പല രോഗികളിലും ഒരു സാമ്യം ഞാന്‍ കണ്ടിട്ടുണ്ട് – അവരില്‍ ചിലരൊക്കെ KSRTC ജീവനക്കാരാണ്. ഓരോ ദിവസവും രണ്ടു മൂന്നു പേരെങ്കിലും ഉണ്ടാകും . ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍. അവരുടെ മെഡിക്കല്‍ ഫയലുകള്‍ വായിക്കുമ്പോള്‍, ഒരു മനുഷ്യന്റെ ശരീരത്തില്‍ മാത്രം അല്ല, ഒരു സംവിധാനത്തിന്റെ ഭാരം എങ്ങനെ പതിയുന്നു എന്നത് എനിക്ക് വ്യക്തമായി തോന്നാറുണ്ട്.
KSRTC ഡ്രൈവര്‍മാരുടെ ശരാശരി ഡ്യൂട്ടി സമയം പലപ്പോഴും 10 മുതല്‍ 14 മണിക്കൂര്‍ വരെയാണ്. നിയമപരമായി ഇടവേളകള്‍ അനുവദിക്കുന്നുണ്ടെങ്കിലും , സര്‍വീസ് സമ്മര്‍ദ്ദവും സ്റ്റാഫ് കുറവും കാരണം പലര്‍ക്കും അത് ലഭിക്കാറില്ല. ദീര്‍ഘനേരം സ്റ്റിയറിംഗില്‍ ഇരിക്കുന്നതിന്റെ ഫലമായി കഴുത്ത് വേദന, നടുവേദന, മുട്ട് പ്രശ്‌നങ്ങള്‍ – ഇവ സാധാരണമാണ്.
കണ്ടക്ടര്‍മാരില്‍ ഞാന്‍ കൂടുതലായി കാണുന്നത് വെരിക്കോസ് വെയിന്‍സ് (നീണ്ടുനില്‍ക്കുന്ന നില്‍പ്പ് മൂലം കാലിലെ ശിരകള്‍ വീരല്‍), മുട്ട് സന്ധിവേദന, കൂടാതെ ആസിഡിറ്റി, ഗ്യാസ്‌ട്രൈറ്റിസ് പോലുള്ള ദഹന പ്രശ്‌നങ്ങളാണ്. സമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാത്തതും, ബസ് സ്റ്റാന്‍ഡുകളില്‍ ലഭിക്കുന്ന അനാരോഗ്യകരമായ ഭക്ഷണവുമാണ് ഇതിന് പ്രധാന കാരണം.
മാനസികാരോഗ്യം പറയാതെ പോകാന്‍ പറ്റില്ല.
ഡ്രൈവര്‍മാരില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം (chronic stress) വളരെ സാധാരണമാണ്. ട്രാഫിക്, അപകട ഭയം, സമയ സമ്മര്‍ദ്ദം, യാത്രക്കാരുടെ പരാതികള്‍ – എല്ലാം ചേര്‍ന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (BP), ഉറക്കക്കുറവ്, ആംഗ്സൈറ്റി എന്നിവയിലേക്ക് നയിക്കുന്നു. ചിലര്‍ക്ക് മദ്യലഹരിയിലേക്കുള്ള വഴിയും ഇവിടെ തുടങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട് – ഒരു പ്രതിരോധ മാര്‍ഗമായി, പക്ഷേ അത് ആരോഗ്യത്തെ കൂടുതല്‍ തകര്‍ക്കും.
ഒരു വസ്തുത പ്രത്യേകം പറയണം:
പല KSRTC ജീവനക്കാരും സ്വന്തം അസുഖം അവഗണിച്ചാണ് ഡ്യൂട്ടിക്ക് വരുന്നത്. ”ഇന്ന് സര്‍വീസ് ഒഴിവാക്കിയാല്‍ ആളില്ല” എന്ന ബോധം അവരെ അതിന് നിര്‍ബന്ധിക്കുന്നു. പനിയോടെയും കടുത്ത നടുവേദനയോടെയും സ്റ്റിയറിംഗിന് മുന്നില്‍ ഇരിക്കുന്നവരെ ഞാന്‍ ചികിത്സിച്ചിട്ടുണ്ട്.
അവരുടെ വിരമിക്കല്‍ പ്രായം വരെ നോക്കിയാല്‍, പലര്‍ക്കും 50-55 വയസ്സ് എത്തുമ്പോഴേക്കും ഡയബെറ്റീസ്, ഹൈപ്പര്‍ടെന്‍ഷന്‍, സന്ധിവാതം എന്നിവ സ്ഥിരസഹചാരികളായി മാറിയിരിക്കും. ഇത് അവരുടെ വ്യക്തിഗത ജീവിതത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നു.
ഒരു ഡോക്ടറെന്ന നിലയില്‍ ഞാന്‍ പറയുന്നത് കുറ്റപ്പെടുത്താന്‍ അല്ല, മനസ്സിലാക്കാന്‍ ആണ്.
നമ്മള്‍ സുരക്ഷിതമായി വീട്ടിലെത്തുന്ന ഓരോ യാത്രയ്ക്കും പിന്നില്‍, സ്വന്തം ആരോഗ്യം പതിയെ നഷ്ടപ്പെടുന്ന പലരുടെയും നിശ്ശബ്ദ സേവനം ഉണ്ടാകാം.
KSRTC ജീവനക്കാരുടെ ജീവിതം ബസിന്റെ വേഗത പോലെയാണ് –
പുറത്ത് മുന്നോട്ട് പോവുന്നു,
അകത്ത് desgaste (ക്ഷയം) സംഭവിച്ചുകൊണ്ടിരിക്കുന്നു.
അവര്‍ രോഗികളായി എന്റെ മുന്‍പില്‍ ഇരിക്കുമ്പോള്‍, ഞാന്‍ ഒരു ഡോക്ടര്‍ മാത്രമല്ല –
ഒരു സാക്ഷിയുമാണ്.

KSRTC ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കുറിപ്പ് ഓടി നടക്കുന്നുണ്ടാകും. എന്നാല്‍, അതൊരു വാര്‍ത്തയോ, വാര്‍ത്തയാകാന്‍ പാകത്തിനൊരു വിഷയമോ ആയിട്ടില്ല. ഈ കുറിപ്പ്, “അന്വേഷണത്തിനൊരു” വാര്‍ത്തയാണ്. ജീവന്റെ വിലയുള്ള വാര്‍ത്ത. അതാണ് തിരിച്ചറിവ്. ഡോക്ടറുടെ കുറിപ്പു, വായിച്ചവര്‍ക്കു വേണ്ടിയുള്ളതല്ല, ഈ വാര്‍ത്ത. KSRTCയെ സ്‌നേഹിക്കുന്ന യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും വേണ്ടിയുള്ളതാണ്.

CONTENT HIGH LIGHTS; For those with brains in KSRTC to read: The life of KSRTC employees through the eyes of a doctor; Are illnesses and death not wages for work?; A deeply painful note

ReadAlso:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

വേണ്ടത്ര ശരിയാകാത്ത മുദ്രാവാക്യം ?: ‘L.D.F അല്ലാതെ മറ്റാരുണ്ട്’; വെള്ളാപ്പള്ളിക്കെതിരേ നിലപാടില്‍ വീഴ്ച പറ്റി; ശബരിമല വിഷയത്തില്‍ വീഴ്ചപറ്റി; സി.പി.എമ്മിന്റെ ഏറ്റുപറച്ചില്‍ പി. രാജീവ് വഴി

Tags: ഒരു ഡോക്ടറുടെ കാഴ്ചയില്‍ KSRTC ജീവനക്കാരുടെ ജീവിതംKSRTCജോലിക്കു കൂലിയായി മാറാ രോഗങ്ങളും മരണവും ?KB GANESH KUMARമനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന കുറിപ്പ്ANWESHANAM NEWSKSRTC MD PRAMOJ SANKARTRANSPORT MINISTER FOR KERALAKSRTC DRIVERSDOCTOR WRITINGKSRTC CONDUCTORSFILM ACTOR KB GANESH KUMARKSRTCയിലെ തലയ്ക്കു വെളിവുള്ളവര്‍ വായിച്ചറിയാന്‍

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies