കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി പി ഇന്ദിരയെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് പി ഇന്ദിര കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 56 അംഗ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 36 സീറ്റുകള്‍ നേടി യുഡിഎഫ് ആധികാരിക വിജയമാണ് നേടിയത്. എല്‍ഡിഎഫ് 15, എന്‍ഡിഎ നാല്, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പി ഇന്ദിരയ്ക്ക് 36 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ വി കെ പ്രകാശിന് 15 പേരുടെ പിന്തുണയാണ് ലഭിച്ചത്. എൻഡിഎയുടെ അർച്ചന വണ്ടിച്ചാലിനെ നാല് പേരാണ് പിന്തുണച്ചത്.
















