അമേരിക്കയിലെ ടെക്സാസിൽ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ (ഡാളസ്) സീനിയർ വിദ്യാർഥിയായ മനോഹ് സായ്ലെല്ല (22) യാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ തിങ്കളാഴ്ചയായിരുന്നു മനോഹിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് ബന്ധുക്കൾ പോലീസിനെ പരാതി നൽകുകയായിരുന്നു.
പരാതി നൽകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ സ്വന്തം വീടിന് തീയിടാൻ ശ്രമിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
















