സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീയുടെ ദുരന്തപൂർണ്ണമായ കഥ ചിത്രീകരിക്കുന്ന “ശാന്തി ദി റീപ്ലക്ഷൻ ഓഫ് ട്രൂത്ത്” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മൈസൂർ, തിരുവനന്തപുരം, വയനാട്, ഊട്ടി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. സ്റ്റുഡിയോ വർക്കുകൾ പൂർത്തീകരിച്ച ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.
റെഡ് ആർക് സ്റ്റുഡിയോസിന്റെ ബാനറിൽ മോഹൻ മുതിരയിൽ, ഗോകുൽ കാർത്തിക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഗോകുൽ കാർത്തിക്, സാംബ്രാജ് എന്നിവർ ചേർന്ന് ആണ് സംവിധാനം ചെയുന്നത്.

ശാന്തി എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സാധാരണക്കാരിയായ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടാകുന്നതും അതെ തുടർന്ന് സങ്കീർണ്ണമായ ഒരു പാട് പ്രശ്നങ്ങളെ അവൾക്ക് നേരിടേണ്ടി വരുന്നതും ഒക്കെയാണ് കഥ സന്ദർഭങ്ങൾ. ശാന്തി എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ ശക്തമായ കഥപറയുകയാണ് ഈ ചിത്രം.
കെ.പി.എ.സി നാടകങ്ങളിലൂടെയും, സിനിമകളിലൂടെയും ശ്രദ്ധേയയായ ശുഭ വയനാട് ആണ് ശാന്തി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീർ കരമന, രാജേഷ് ശർമ, മോഹൻമുതിരയിൽ, കൊല്ലംതുളസി,ശിവമുരളി,ആര്യൻ,അജിതനമ്പിയാർ,ഷൈലജ പി.അമ്പു, അശ്വതി, ബിനീഷ് എസ് കുമാർ എന്നിവർ ആണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സംവിധാനം – ഗോകുൽകാർത്തിക്, സാം ബ്രാജ്, തിരക്കഥ -യെസ് കുമാർ,ഛായാഗ്രഹണം- ജോയ് സ്റ്റീഫൻ, ഗോകുൽ കാർത്തിക്, എഡിറ്റിങ് – ഗോകുൽ കാർത്തിക്, പി.ആർ.ഒ – അയ്മനം സാജൻ, സ്റ്റുഡിയോ – റെഡ് ആർക്.
















